america

മോർട്ടൺഗ്രോവ് സെന്റ് മേരീസില്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

Tiju Kannampally  ,  2018-06-15 10:31:38pmm

 

സെ.മേരിസിൽ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.
മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ ദേവാലയത്തിൽ വച്ച് ജൂൺ 14-ന് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. ക്നാനായ റീജിയൻ വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് മുളവനാലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ശുശ്രൂഷകൾക്ക് തുടക്കമായത്.റവ.ഫാ.അബ്രാഹം കളരിക്കൽ, റവ.ഫാ.ബീൻസ് ചേർത്തലയിൽ,റവ.ഫാ.ജോർജ്ജ് കുമ്പിളുമൂട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
പിതാവിന്റെ ഒന്നാം ചരമവാർഷിക ശുശ്രൂഷകളോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ മോൺ. തോമസ് മുളവനാൽ അനുസ്മരണ സന്ദേശം നൽകി. 
സാർവ്വത്രിക സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിലും 
സാമൂഹ്യശുശ്രൂഷകളിലും മികവാർന്നതും മാതൃകാപരവുമായ സംഭാവനകൾ നൽകിയ ശ്രേഷ്ഠാചാര്യനായിരുന്നു മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവെ.
ദൈവാശ്രയബോധത്തിൽ അടിയുറച്ച് ശക്തമായ നേതൃത്വശൈലിയിൽ പ്രവർത്തിച്ച പിതാവിന്റെ അജപാലന ദൗത്യം 
മുഖാന്തരം ക്‌നാനായ കത്തോലിക്കാ സമൂഹത്തിന് കൈവരിച്ച നേട്ടങ്ങൾ എക്കാലവും സ്മരണീയമാണ്.

മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ ദേവാലയത്തിൽ വച്ച് ജൂൺ 14-ന് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. ക്നാനായ റീജിയൻ വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് മുളവനാലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ശുശ്രൂഷകൾക്ക് തുടക്കമായത്.റവ.ഫാ.അബ്രാഹം കളരിക്കൽ, റവ.ഫാ. ബിന്‍സ് ചേത്തലയില്‍,റവ.ഫാ.ജോർജ്ജ് കുമ്പിളുമൂട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.

പിതാവിന്റെ ഒന്നാം ചരമവാർഷിക ശുശ്രൂഷകളോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ മോൺ. തോമസ് മുളവനാൽ അനുസ്മരണ സന്ദേശം നൽകി. സാർവ്വത്രിക സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിലും സാമൂഹ്യശുശ്രൂഷകളിലും മികവാർന്നതും മാതൃകാപരവുമായ സംഭാവനകൾ നൽകിയ ശ്രേഷ്ഠാചാര്യനായിരുന്നു മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവ്.ദൈവാശ്രയബോധത്തിൽ അടിയുറച്ച് ശക്തമായ നേതൃത്വശൈലിയിൽ പ്രവർത്തിച്ച പിതാവിന്റെ അജപാലന ദൗത്യം മുഖാന്തരം ക്‌നാനായ കത്തോലിക്കാ സമൂഹത്തിന് കൈവരിച്ച നേട്ടങ്ങൾ എക്കാലവും സ്മരണീയമാണ്.

 

 

 



Latest

Copyrights@2016.