india

കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പിതൃദിനാചരണം സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-06-14 04:47:36amm

കോട്ടയം: ജൂണ്‍ 17 പിതൃദിനത്തിന്‌ മുന്നോടിയായി കോട്ടയം അതിരൂപതയുടെ സമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പിതൃദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ ചുങ്കം സെന്റ്‌ ജോസഫ്‌ യു.പി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ദിനാചാരണത്തിന്റെ ഉദ്‌ഘാടനം റിട്ട. പോലീസ്‌ ഓഫീസറും സാമൂഹ്യപ്രവര്‍ത്തകനുമായ ബിജിമോന്‍ കണ്ടത്തില്‍ നിര്‍വ്വഹിച്ചു. ചുങ്കം സെന്റ്‌ മേരീസ്‌ ഫൊറോനാ ചര്‍ച്ച്‌ വികാരി റവ. ഫാ. ജോര്‍ജ്ജ്‌ പുതുപ്പറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ മുഖ്യപ്രഭാഷണം നടത്തി. കരിങ്കുന്നം ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ എം. ഉലഹന്നാന്‍, ക്‌നനായ യൂത്ത്‌ ലീഗ്‌ പ്രതിനിധി മരിയ മാത്യു, കെ.എസ്‌.എസ്‌.എസ്‌ പുരുഷസ്വാശ്രയ സംഘം മേഖല പ്രസിഡന്റ്‌ റോയി ജേക്കബ്‌, സാമൂഹ്യപ്രവര്‍ത്തകരായ ജോയി ഇറപുറത്ത്‌, ജോസ്‌ അറയ്‌ക്കല്‍, ലിസി ചാക്കോ, ലീന ബിനു, ബിസി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച്‌ `പിതൃത്വത്തിന്റെ മഹനീയത എന്ന വിഷയത്തില്‍ കരിങ്കുന്നം സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ നിമ്മിച്ചന്‍ ജേക്കബ്‌ സെമിനാര്‍ നയിച്ചു. കൂടാതെ എക്‌സൈസ്‌ വകുപ്പുമായി സഹകരിച്ച്‌ ലഹരി വിമുക്തിയുടെ സന്ദേശം പകര്‍ന്ന്‌ നല്‍കുന്ന ബോധവല്‍ക്കരണ തെരുവ്‌ നാടകവും, പിതാക്കന്മാരെ ആദരിക്കലും നടത്തപ്പെട്ടു. കരുതലും കാവലുമാകുന്ന പിതാവിനോടുള്ള ആദരവും സ്‌നേഹവും തിരികെ നല്‍കുവാന്‍ സമൂഹത്തെ ഉത്‌ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്‌.എസ്‌.എസ്‌ ചുങ്കം മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു.



Latest

Copyrights@2016.