india

ബഗ്ഗി കാറുകളുടെ ഉദ്ഘാടനം 13 ന്

Tiju Kannampally  ,  2018-06-11 03:24:14amm

കോട്ടയം : മാര്‍ കുര്യക്കോസ് കുന്നശ്ശേരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോടമുബന്ധിച്ചു കോട്ടയം അതിരൂപതാ ജനറല്‍ ആശുപത്രിക്കു നല്‍കുന്ന ബഗ്ഗി കാറുകള്‍ 13 ന്  ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് ആശുപത്രി പരിസരത്തു നടക്കുന്ന ചടങ്ങില്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് " മാര്‍ കുര്യക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ കാബുകള്‍ " കോട്ടയം ജനറല്‍ ആശുപത്രിക്കു കൈമാറും. 
    സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ബഗ്ഗി കാറുകളുടെ സൗകര്യം ലഭിമാക്കുന്നതെന്ന് അതിരൂപതാ അതികൃതര്‍ പറഞ്ഞു. പൂര്‍ണ്ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളിലെ ബാറ്ററികള്‍ ഓരോതവണ റീചാര്‍ജ് ചെയ്യുമ്പോഴും 74 കിലോമീറ്റര്‍ ദൂരം ഓടിക്കാന്‍ കഴിയും. ആശുപത്രിക്കുള്ളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ കാബുകള്‍ ശബ്ദ-പുക രഹിതമാണ്.
     ജനറല്‍ ആശുപത്രിക്കു ലഭിക്കുന്ന രണ്ടു വാഹനങ്ങളിലോന്നു കിടപ്പുരോഗികള്‍ക്കുള്ള ആംബുലന്‍സ് കാബ് ആണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ശാരീരിക ചലനമൂണ്ടാകാതെ സുരക്ഷിതമായി വാര്‍ഡുകളില്‍ എത്തിക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് ഇതു ക്രമികരിച്ചിരിക്കുന്നത്. മൂന്നു രോഗികള്‍ക്ക് ഇരിക്കാനും ഒരു രോഗിയെ സ്‌ട്രെച്ചറില്‍ വഹിക്കാനും ബഗ്ഗി കാറില്‍ സൗകര്യമുണ്ട്. 60 കിലോമീറ്ററാണ് പരമാവധി വേഗം. 350 കിലോഗ്രാം ഭാരം വഹിക്കാനുള്ള സൗകര്യമണ്ട്. 11 ലക്ഷം രൂപ ചെലവഴിച്ചു കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് കോട്ടയം അതിരൂപതാ ബഗ്ഗി കാര്‍ വാങ്ങിയത്. അഞ്ചു വര്‍ഷത്തേക്കുള്ള ഇവയുടെ സംരക്ഷണ പരിപാലന ഉത്തരവാദിത്തം കോയമ്പത്തൂര്‍ കമ്പനിക്കാണ്. 10 ഏക്കറുള്ള ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍നിന്നു നടന്നാണു രോഗികള്‍ വാര്‍ഡുകളിലേക്കും ശസ്ത്രക്രിയ തിയറ്ററിലേക്കും പോകുന്നത്. വീല്‍ചെയര്‍ ഇത്രയും ദൂരം കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടു കൂടി പരിഗണിച്ചാണ് കോട്ടയം അതിരൂപതാ ബഗ്ഗി കാറുകള്‍ വാങ്ങിനല്‍കുന്നതെന്ന്  കോട്ടയം അതിരൂപതാ വികാരി ജനറാല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.

Latest

Copyrights@2016.