america

ക്‌നാനായ കത്തോലിക്കാ മിഷന്‍ ഒര്‍ലാന്‍ഡോയില്‍

Saju Kannampally  ,  2018-06-07 06:45:42amm

 

ഫ്‌ളോറിഡ; ഒര്‍ലാന്‍ഡോയിലെ ക്‌നാനായ ജനത്തിന്റെ അജപാലന കാര്യങ്ങള്‍ക്ക് പ്രത്യേക ചുമതല നല്‍കികൊണ്ട് അഭി.രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക മിഷന്‍ ഒര്‍ലാന്‍ഡോയില്‍ അനുവദിച്ചിരിക്കുന്നു കോട്ടയം അതിരൂപതയുടെ സ്വര്‍ഗ്ഗീയ മദ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട ജൂണ്‍ മാസം 24-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒര്‍ലാഡോ ഗുഡ് ഷെപ്പേര്‍ഡ്(Good shepherd ) കത്തോലിക്ക ദേവാലയത്തില്‍ വച്ച് ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ക്‌നാനായ റീജിയണ് ഡയറക്ടറും വികാരി ജനറാളുമായ ബഹു തോമസ് മുളവനാലിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ മിഷന്‍ ഉദ്ഘാടന കര്‍മ്മവും നടക്കുന്നതാണെന്ന് നിയുക്ത മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു മേലേടം അറിയിച്ചു.
ആഗോള സഭ മുഴുവന്‍ പ്രത്യേകിച്ച് ക്‌നാനായ കത്തോലിക്കര്‍ ആദരിക്കുകയും ബഹുമാനിക്കുകയും വണങ്ങുകയും ചെയ്യുന്ന സഭയുടെ പ്രഥമ രക്തസാക്ഷിയും അപ്പസ്‌തേലനുമായ വി.എസ്തപ്പാനോസിന്റെ നാമദേയത്തിലാണ് ഈ മിഷന്‍.
          ഓരോ റീത്തിനും അതിന്റേതായ ഒരാദ്ധ്യാത്മിക ചൈതന്യമുണ്ട് അതാത് ജനങ്ങള്‍ക്ക് ജീവിത പരിശുദ്ധിക്കുളള മാര്‍ഗ്ഗങ്ങള്‍ പ്രധാനം ചെയ്യുന്നത് റീത്താണ്. ആകയാല്‍ ദീര്‍ഘനാള്‍ തങ്ങളുടെ ആരാധനക്രമവും റീത്തും വിട്ടുപോകാനിടയായാല്‍ സഭയുടെ ആദ്ധ്യാത്മിക ജീനിതത്തെത്തന്നെ അതു ബാധിക്കും.

 

 



Latest

Copyrights@2016.