america

ഷിക്കാഗോ SH ഫൊറോനായിൽ തിരുഹൃദയ ദർശന തിരുനാൾ | Live on KVTV.com and KnanayaVoice.com

Saju Kannampally  ,  2018-06-06 09:08:42pmm ബിനോയി കിഴക്കനടി (പി. ർ. ഒ.)

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാൾ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂൺ 8 മുതൽ 10 വരെ ഭക്തിപൂർവം ആഘോഷിക്കുന്നു. 

ജൂൺ 8, വെള്ളി വൈകുന്നേരം 6:30 ന് കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫൊറോനാ വികാരി വെരി റെവ. ഫാ.എബ്രാഹം മുത്തോലത്ത് മുഖ്യകാർമ്മികനും, റെവ. ഫാ. ജോനസ് ചെറുനിലത്ത്സഹകാർമ്മികനുമായിരിക്കും. റെവ. ഫാ. ബിൻസ് ചേത്തലിൽ തിരുന്നാൾ സന്ദേശം നൽകും. ദൈവാലയ ഗാനങ്ങൾ ആലപിക്കുന്നത് സേക്രഡ് ഹാർട്ട് യൂത്ത് കൊയർ ടീമംഗങ്ങളാണ്. ഇതേ തുടർന്ന് മതബോധന സ്കൂൾ കലോത്സവമുണ്ടായിരിക്കും. 

ജൂൺ 9, ശനി വൈകുന്നേരം 5:30 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമ്മങ്ങൾക്കുശേഷം, സേക്രഡ് ഹാർട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാൽ മുഖ്യകാർമ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. എബ്രാഹം കളരിക്കൽ എന്നിവർ സഹകാർമ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയിൽ, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകൾ നയിക്കുന്നത്. 

പ്രധാന തിരുനാൾ ദിവസമായ ജൂൺ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4:30 മുതൽ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുർബാനക്ക്, സാൻഹൊസ്സെ സെന്റ് മേരീസ് ക്നാനായ ഫൊറോനാ വികാരി റെവ. ഫാ. സജി പിണർക്കയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും, റെവ. ഫാ. റ്റോമി വട്ടുകുളം റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും ചെയ്യും. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ക്നാനായ മിഷൻ ഡയറക്ടർ മോൺ. തോമസ് തിരുന്നാൾ സന്ദേശം നൽകുന്നതാണ്. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാർട്ട് ഗായകസംഘം ഗാനശുശ്രൂഷകൾ നിർവഹിക്കും. തുടർന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങൽ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വർണ്ണപകിട്ടാർന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പിൽ നേത്യുത്വം നൽകുന്നതായിരിക്കും. ഇതിനോടനബന്ധിച്ച് അടിമവെയ്കൽ, ലേലം എന്നിവ ഉണ്ടായിരിക്കും. 

മത്തായി & സാലി ഐക്കരപ്പറമ്പിൽ, ജോസ് & സ്സീന എള്ളങ്കയിൽ, സജി & ചെറുപുഷ്പം ഇറപുറം, രാജൻ & എത്സി കല്ലടാന്തിയിൽ, ഫിലിപ്പ് & ആൻസി കണ്ണോത്തറ, കുഞ്ഞുമോൻ & തങ്കമ്മ നെടിയകാലായിൽ, തോമസ് & ഫിലോമിന നെടുവാമ്പുഴ, കുര്യൻ & ഏലമ്മ നെല്ലാമറ്റം, റോണി & റ്റാനിയ പുത്തെൻപ്പറമ്പിൽ, ജെയ്സൺ & ബോബി വാച്ചാച്ചിറ എന്നിവരാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാർ.  തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്രദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, എക്സിക്കൂട്ടീവംഗങ്ങളായ, തോമസ് നെടുവാമ്പുഴ,  മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി,പ്രസുദേന്തിമാർ എന്നിവര്‍ തിരുഹൃദയ ദൈവാലയത്തിലേക്ക് ക്ഷണിക്കുന്നു. 

Click the link below to watch the Live Broadcast of the Feast | On Roku Telecast will be Available on KVTV LIVE Channel 

http://knanayavoice.in/index.php?menu=media 

https://www.facebook.com/KnanayaVoice/ 

https://www.youtube.com/user/knanayavoiceLatest

Copyrights@2016.