europe
ഇറ്റലിയില്‍ ഏഴാമത്തെ ക്നാനായ അസോസിയേഷന് KCA കമ്പാനിയ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ

റോം: ഇറ്റാലിയൻ ഫെഡറേഷന്റെയും, കമ്പാനിയ അഡ്ഹോബ് കമ്മറ്റിയുടേയും പരിശ്രമഭലമായ് നാളെ ജൂൺ മൂന്നാം തീയതി നാപ്പൊളി നൊച്ചേര സ്ഥലങ്ങളെ കൂട്ടിയിണക്കി KCA കമ്പാനിയ എന്ന പേരിൽ പുതിയൊരു ക്നാനായ കാത്തലിക് അസോസിയേഷൻ ഫാ. സനീഷ് കയ്യാലക്കാകത്തച്ചൻ ഔപചാരികമായ് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
കഴിഞ്ഞ കുറേ നാളുകളായ് നടന്ന ചർച്ചകളുടെയൊടുവിലാണ് യൂണിറ്റ് രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് KCA കമ്പാനിയ അഡ് ഹോബ് കമ്മറ്റി രൂപീകരിക്കുയും ചെയ്തു. തോമസ് കാവിൽ (IKCF പ്രസിഡന്റ്) കൺവീനറും, അജോ ഉറുമ്പേൽ, മായാ പയസ് എന്നിവർ അഡ് ഹോബ് കമ്മറ്റി കോ ഓർഡിനേറ്റർമാരും, ബിജോയി ഉറുമ്പേൽ, ഷിബി, അഖിൽ, ഷൈബി, നിമിഷ്, സിബി, ജോൺസൻ, ജിമ്മി, അനീഷ്, പ്രിൻസ്, ജെസലി തടത്തിൽ, സൗമ്യ, ബിനു, സാലി എന്നിവർ അഡ് ഹോബ് കമ്മറ്റി അംഗങ്ങളുമാണ്. Fr. പ്രിൻസ് മുളകു മറ്റത്തിലച്ചനാണ് നിയോഗിക്കപ്പെട്ടിട്ടുള്ള ചാപ്ലയിനച്ചൻ.
KCA കമ്പാനിയ യൂണിറ്റിന്റെ ഉൽഘാടന പരിപാടികളിൽ പങ്കെടുക്കുന്നതിനായ് ഇറ്റലിയിലും, സമീപ രാജ്യങ്ങളിലും താമസിക്കുന്ന ഏവരെയും പ്രോഗ്രാമിലേക്ക് ഹാർദ്ധവമായ് സ്വാഗതം ചെയ്യുകയും, ക്ഷണിക്കുകയും ചെയ്യുന്നതായി ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷൻ സെക്രട്ടറി മാത്യു കൊച്ചുവീട്ടിൽ അറിയിച്ചു.
പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് ചുവടെ ചേർക്കുന്നു.
Monastero DI Santa Chiara,
Via Raffaele Libroia 86,
84014,
Nocera Inferiore.