europe

സെൻറ് ജോസഫ് ക്നാനായ ചാപ്ലൈൻസി തിരുനാൾ മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യ കാർമികത്വത്തിൽ വർണാഭമായി.

Saju Kannampally  ,  2018-05-28 03:12:50pmm

ലണ്ടനിലെ സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ലണ്ടൻ ആൻഡ് കെൻറ്റ് ക്നാനായ ചാപ്ലൈൻസിയുടെ യുടെ നേതൃത്വത്തിൽ വർണാഭമായികൊണ്ടാടി. വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്ളയിൻ ഫാദർ മാത്യു കട്ടിയാക്കൽ കൊടി ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചൂ.  ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച തിരുനാൾ കുർബാനയിൽ. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുത്തു.

വാദ്യ മേളങ്ങളോടെയും വർണ്ണ കുടകളുടെയും അകംമ്പടിയോടെ നടന്ന തിരുനാൾ പ്രിദിഷണം നാട്ടിലെ തിരുനാളാഘോഷങ്ങൾ ഒരിക്കൽക്കൂടി ഇവിടെയും ഓർമിപ്പിച്ചു. തുടർന്നുനടന്ന സ്നേഹ വിരുന്ന് ക്നാനായ കൂട്ടായ്മ വിളിച്ചോതുന്നതായിരുന്നു.

സെൻറ് ജോസഫ് സൺഡേ സ്കൂളിന്റെ ഉദ്ഘാടനവും . ലണ്ടൺ ക്നാനായ റീജൺ (LKCA) പ്രവർത്തന ഉദ്ഘാടനവും ഫ: സജി മലയിൽ പുത്തൻപുര അധ്യക്ഷനായ മീറ്റിംഗിൽ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിചു ഫാദർ മാത്യു കട്ടിയാക്കൽ സ്വാഗതം ആശംസിച്ച മീറ്റിംഗിൽ തിരുനാൾ കമ്മിറ്റി കൺവീനർ മാത്യു വില്ലൂത്തറയുടെ നന്ദിയോടെ അവസാനിക്കുകയും യുകെകെസിഎ പ്രസിഡൻറ് തോമസ് തൊണ്ണമാവുക്കൽ .LKCA സെക്രട്ടറി സാജൻ പടിക്കമാലിൽ എന്നിവർ ആശംസകൾ സമർപ്പിക്കുകയും ചെയ്തു. തിരുനാളിലും തുടർന്ന് നടന്ന കലാ സായാന്നത്തിലും പങ്കെടുക്കുവാൻ വിവിധ പ്രദേശങ്ങളിൽനിന്നും ജനങ്ങൾ എത്തിയിരുന്നും. തിരുനാളിന്റെ പ്രവർത്തനങ്ങൾക്ക് ജനറൽ കൺവീനറായി മാതു വില്ലൂത്തറ. ട്രസ്റ്റിമാരായ സജീ ഉതുപ്പ് കൊപ്പഴയിൽ , ജോർജ് പാറ്റിയാൽ, ഫിലിപ്പ് വള്ളിനായിൽ , സിറിൽ പടപുരയ്ക്കൽ, ആൽബി കുടുംബ കുഴിയിൽ, സിജു മഠത്തിപ്പറമ്പിൽഎന്നിവരോടൊപ്പം വിവിധ കമ്മിറ്റികളിലയി ബാബു കല്ലോലിൽ, ഷാജി മഠത്തിപറമ്പിൽ ജോർജ്ജ് കാഞ്ഞിരത്തിങ്ങൽ , ജിമ്മി ചെറിയാൻ , മിനി സൈമൺ, സാജൻ പഠിക്കമ്യാലിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Latest

Copyrights@2016.