europe

യു.കെ - മടമ്പം സംഗമം “ഓർമ്മയിലെ മടമ്പം” മെയ് 27ന് വോർസെസ്റ്ററിൽ

Clintis Thekumkattil  ,  2018-05-24 11:07:38pmm

വോർസെസ്റ്റർ: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ മടമ്പം, അലക്സ്നഗർ പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മടമ്പം സംഗമം മെയ്  27 ന് രാവിലെ 10 മണിമുതൽ രാത്രി 10 വരെ ക്രൗൾ പാരിഷ് ഹാൾ, വോർസെസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു. 1943 - ൽ മലബാർ മേഖലയിലേക്ക് നടത്തിയ സംഘടിത കുടിയേറ്റത്തിനുശേഷം അവരുടെ പിൻതലമുറക്കാരും, അതുപോലെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റുള്ളവരും, 2000 ത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് മറ്റൊരു കുടിയേറ്റം നടത്തുകയുണ്ടായി അവരുടെ ഒത്തുചേരലാണ് " ഓർമ്മയിലെ മടമ്പം" എന്ന പേരിൽ എല്ലാവർഷവും നടത്തുന്നത്. കുടിയേറ്റതിന്റെയും ഒപ്പം ജന്മനാടിന്റെയും ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ മടമ്പം, അലക്സ്നഗർ നിവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Venue Address:
Crowle Parish Hall, Worcester
Church Road,
WR 7 4AZ.



Latest

Copyrights@2016.