india

ക്നാനായ സമുദായ സംരക്ഷണ സമിതി ചുങ്കം ഫെറോനതല ഉത്‌ഘാടനം കരിങ്കുന്നത്തു സംഘടിപ്പിച്ചു.

Saju Kannampally  ,  2018-05-19 11:40:46amm സൈമൺ ആറുപറ

ക്നാനായ സമുദായ സംരക്ഷണ സമിതി 
ചുങ്കം ഫെറോനതല ഉത്‌ഘാടനം 
2018 മെയ് മാസം 18, വെള്ളിയാഴ്ച, കരിങ്കുന്നത്തു വച്ച് ക്നാനായ സംരക്ഷണ സമിതിയുടെ യോഗം സംഘടിപ്പിച്ചു. അതിൽ ചുങ്കം ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നും നൂറിൽപരം ആളുകൾ  പങ്കെടുക്കുകയുണ്ടായി. ശ്രീ . K.U. ചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഈ യോഗം 3 മണിക്കൂറോളം നീണ്ടു നിന്നു. സമുദായ സ്നേഹത്തിന്റെയും, ആനുകാലികമായി നടന്നു കൊണ്ടിരിക്കുന്ന സാമുദായിക പ്രശ്നങ്ങളിൽ നമ്മുടെ സാമുദായാംഗങ്ങളുടെ ആകുലതയും യോഗത്തിൽ ഉടനീളം പ്രതിഫലിച്ചു. 
സമുദായത്തിന്റെ തനിമയിലും, ഒരുമയിലും, മാർത്തോമൻ  ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ശ്രീ.ബിജു നടുപറമ്പിൽ സ്വാഗത പ്രസംഗവും, പ്രൊഫസർ ബാബു പൂഴിക്കുന്നേൽ വിഷയാവതരണവും നടത്തി.സമുദായത്തിനു  ദോഷകരമായി ഭവിച്ചേക്കാവുന്ന പൗരസ്ത്യ തിരുസംഘത്തിന്റെ കൽപ്പനകൾ, ശ്രീ. മോൻസി കുടിലിൽ യോഗത്തിൽ വിശദീകരിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും, കരിംകുന്നം സഹകരണ ബാങ്ക് പ്രസിഡന്റുമായ ശ്രീ.തമ്പി മാനുംകൽ,കരിംകുന്നം പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ബീന ബിജു കാവനാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 
പ്രൊഫസർ മാത്യു പ്രാൽ, ശ്രീ. രാജു പാണാലിക്കൽ, ശ്രീ ജിമ്മി ചെറിയാൻ മോഴികോടത്ത്‌ തുടങ്ങിയവരും ആശംസ പ്രസംഗങ്ങൾ നടത്തി.
ശ്രീ. സ്റ്റീഫൻ അറക്കൽ ചൊല്ലിക്കൊടുത്ത സമുദായ സംരക്ഷണ പ്രതിജ്ഞ, സമുദായ അംഗങ്ങൾ ആവേശത്തോടെ ഏറ്റു ചൊല്ലി. പിന്നീട് നടന്ന പൊതു ചർച്ചയിൽ സാമുദായാംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടികളും നൽകി. 
ശ്രീ. സൈമൺ ആറുപറ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നടന്ന സ്നേഹ വിരുന്നോടെ യോഗം സമാപിച്ചു

Latest

Copyrights@2016.