india

നേതൃത്വ പരിശീലന കളരി നടത്തി

Tiju Kannampally  ,  2018-05-13 04:07:00amm

നേതൃത്വ പരിശീലന കളരി
.... SPERANZA ....Piravam Forane.....
കെ.സി.വൈ.എല്‍.അതിരൂപത സമിതിയും പിറവം ഫൊറോന സമിതിയും സംയുക്തമായി സംഘടിപ്പിച്ച #Speranza നേതൃത്വപരിശീലന കളരി മെയ് 12 രാവിലെ 9 ന് ആരംഭിച്ചു .
കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ശ്രി ബിബീഷ് ഓലിക്കമുറിയിലിന്റെ അധ്യക്ഷതയില്‍, അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്തു നേതൃത്വപരിശീലന കളരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു . ഫൊറോന പ്രസിഡന്റ് ശ്രി ജിറ്റോമോന്‍ തങ്കച്ചന്‍ സ്വാഗതം ആശംസിച്ചു.ഫൊറോന വികാരി റവ. ഫാ.തോമസ് ആദോപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തില്‍ ഫാ. മാത്യു കണിന്ത്രമാലില്‍ ,അതിരൂപത ഡയറക്ടര്‍ ശ്രി. ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ, ഫൊറോന ഡയറക്ടര്‍ ശ്രി. ബെന്നി കുര്യാക്കോസ്, ജോണിസ് പി സ്റ്റീഫന്‍, ജിസ്മി ഷാജു,,ജോസ് ജസ്റ്റിന്‍, തുടങ്ങിയവര്‍ സംസാരിച്ചു.നിഥിന്‍ ജോയ് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അര്‍പ്പിച്ചു. ഫാ. സൈമണ്‍ പുല്ലാട്ടിന്റെ സമുദായഅവബോധ ക്ലാസ്സോടുകൂടി ക്യാമ്പ് ആരംഭിച്ചു.നേതൃത്വപരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.സേവ്യര്‍ ദാസ് നയിച്ച ക്ലാസ്സ് യുവജനങ്ങള്‍ക്ക് പുത്തന്‍ കാഴ്ച്ചപ്പാടുകള്‍ പ്രദാനം ചെയ്തു.ജപമാലക്കുശേഷം, പിറവം ഫൊറോന വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ ന്റെ നേതൃത്വത്തില്‍ ഫൊറോനായിലെ ചാപ്ലയിന്‍മാരും ഡയക്ടര്‍മാരും സിസ്റ്റര്‍ അഡൈ്വസര്‍മാരും യുവജനങ്ങളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു...ക്യാമ്പില്‍ ഉടനീളം മാങ്ങിടപ്പള്ളി യൂണിറ്റും , പിറവം ഫൊറോനാ സമിതിയും നിറസാന്നിധ്യമായി നിലകൊണ്ടു..... ക്യാമ്പിനോട് സഹകരിച്ച പിറവം ഫൊറോനയിലെ എല്ലാ യൂണിറ്റ് ഭാരവാഹികള്‍ക്കും നന്ദി പറയുന്നു . യുവജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമായി തീര്‍ന്ന ഈ ക്യാമ്പ് മാങ്ങിടപ്പള്ളി യൂണിറ്റില്‍ വച്ച് നടത്താന്‍ വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയ KCYL മാങ്ങിടപ്പള്ളി യൂണിറ്റിനും പിറവം ഫൊറോനാ സമിതിക്കും പ്രത്യേകം നന്ദി പറയുന്നു .
നടത്ത..

Latest

Copyrights@2016.