america

FOMAAകരുത്തുറ്റ കർമശേഷിയുമായി ഫോമാ കൺവൻഷൻ വൻ വിജയമാക്കാൻ പ്രവർത്തിക്കുന്ന അണിയറക്കാർ

Saju Kannampally  ,  2018-05-07 07:12:04amm

ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ വെച്ച് നടക്കുന്ന ഫോമാ അന്തർദേശീയ കൺവെൻഷൻ വൻ വിജയമാക്കാൻ കരുത്തുറ്റ നേതൃത്വങ്ങളെ ഉൾപ്പെടുത്തി വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നതായി ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ. കർമശേഷിയുള്ള ഇവരുടെ പ്രവർത്തനങ്ങൾ ഫോമ കൺവെൻഷന് മുതൽകൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി വള്ളിക്കളം ( കൺവെൻഷൻ ചെയർമാൻ ), ജോസ് മണക്കാട്ടെ ( വൈസ് ചെയർമാൻ ), ജോൺ പാട്ടപതിയിൽ , സണ്ണി എബ്രഹാം ( നാഷണൽ കോർഡിനേറ്റേഴ്‌സ് ) എന്നിവരും ജനറൽ കൺവീനർമാരായ ജോൺസൻ കണ്ണൂക്കാടൻ,സുരേഷ് രാമകൃഷ്ണൻ , ആൻറ്റോ കവലക്കൽ ,ജെയിംസ് ഇല്ലിക്കൽ , ജോഫ്രിൻ ജോസ്, പ്രിൻസ് നെച്ചിക്കാട്ട് , രാജൻ തലവടി എന്നിവരുടെ ചുമതലയിൽ 30 ഓളം സബ് കമ്മറ്റികളാണ് കൺവെൻഷൻ വിജയിപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കുന്നതെന്നു ബെന്നി പറഞ്ഞു.



Latest

Copyrights@2016.