india
ഏറ്റുമാനൂർ സെന്റ്. ജോസഫ്സ് ക്നാനായ പളളിയില്‍ വി.യൗസേപ്പിതാവിന്റെ പ്രധാന തിരുനാള്‍ Live Telecast Available.

ഏറ്റുമാനൂർ: ഏറ്റുമാനൂർ സെന്റ്. ജോസഫ്സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാതാവിന്റെ പ്രധാന തിരുനാള്‍ ശനി, ഞായര്‍(14, 15) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്നാനായവോയ്സിലും, KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യും.2018ഏപ്രില്‍14 ശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന, വേസ്പര. വൈകുന്നേരം ഏഴിന് പ്രദിക്ഷിണം ലദീഞ്ഞ് .പ്രധാന തിരുനാള്‍ ദിനമായ 2018 ഏപ്രില്‍15 ഞായറാഴ്ച രാവിലെ രാവിലെ 7 മണിക്ക് വി.കുര്‍ബാന.10 മണിക്ക് റവ. ഫാ. സാബു മാലിത്തുരുത്തേലിന്റെ മുഖ്യ കാർമ്മികതത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ, ഫാ.ബിബിന്‍ ചക്കുങ്കല്‍, ഫാ.മിഥുന് പുളിഞ്ചാക്കില്‍,ഫാ.ജീസ് ഐക്കര, ഫാ.റോയി കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോബി പൂച്ചക്കണ്ടത്തിൽ തിരുന്നാൾ സന്ദേശം നൽകും. റവ.ഫാ. മാത്യു കുഴുപ്പിളളില് വി.കുര്‍ബാനയുടെ ആശിര്‍വാദം. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.വൈകുന്നേരം ഏഴിന് കൊല്ലം അസ്സീസ്സി അവതതരിപ്പിക്കുന്ന ഒറ്റമരത്തണൽ എന്ന നാടകവും നടത്തപ്പെടും.