india

മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി മിഷനറി-സന്യസ്ത സംഗമം നാളെ (13/04/18)

Tiju Kannampally  ,  2018-04-12 01:13:28amm

 

പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിനായി കണ്ണൂർ - ശ്രീപുരം ഒരുങ്ങി, നാളെ സന്യസ്ത സംഗമം
കണ്ണൂർ : കോട്ടയം അതിരൂപത ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷനറി-സന്യസ്ത സംഗമം നാളെ (13/04/18) രാവിലെ 10 മണിമുതല്‍ ബറുമറിയം പാസ്റ്ററല്‍ സെന്‍ററില്‍ വെച്ച് നടക്കും.
ഇപ്പോള്‍ മലബാറിലെ വിവിധ ഭാഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്നവരും മലബാര്‍ കുടിയേറ്റത്തിന്‍റെ തുടക്കം മുതല്‍ ഇന്നുവരെ മലബാറില്‍ സേവനം ചെയ്തിട്ടുളളവരും മലബാറിലെ വിവിധ ഇടവകകളില്‍ അംഗങ്ങളായിടുളളവരുമായ സന്ന്യസ്തരുടെയും കോട്ടയം അതിരൂപതയില്‍ നിന്ന് മിഷന്‍ രംഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ മിഷനറിമാരുടെയും സംയുക്ത സംഗമമാണ് മിഷനറി സംഗമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ 10.30 ന് അഭിവന്ദ്യ പിതാക്കډാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശ്രീപുരം സെന്‍റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് "ക്നാനായ പ്രേഷിതത്വം മിഷന്‍ മേഖലയില്‍" എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. സ്റ്റീഫന്‍ ജയരാജ് സെമിനാര്‍ നടത്തും. ഇടയരോടൊപ്പം പരിപാടിയില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, ഗ്വാളിയാര്‍ രൂപത മെത്രാന്‍ മാര്‍ തോമസ്സ് തെന്നാട്ട്, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായാണ് ഈ സംഗമം നടത്തപ്പെടുക.ശനിയാഴ്ച ( ഏപ്രില്‍ 14) നടത്തപ്പെടുന്ന സമാപന ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കഴിയുന്ന വിധമാണ് ഈ സംഗമം ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മിഷിനറി – സന്ന്യസ്തര്‍ ശ്രീപുരത്ത് എത്തി തുടങ്ങി.

കണ്ണൂർ : കോട്ടയം അതിരൂപത ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷനറി-സന്യസ്ത സംഗമം നാളെ (13/04/18) രാവിലെ 10 മണിമുതല്‍ ബറുമറിയം പാസ്റ്ററല്‍ സെന്‍ററില്‍ വെച്ച് നടക്കും.ഇപ്പോള്‍ മലബാറിലെ വിവിധ ഭാഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്നവരും മലബാര്‍ കുടിയേറ്റത്തിന്‍റെ തുടക്കം മുതല്‍ ഇന്നുവരെ മലബാറില്‍ സേവനം ചെയ്തിട്ടുളളവരും മലബാറിലെ വിവിധ ഇടവകകളില്‍ അംഗങ്ങളായിടുളളവരുമായ സന്ന്യസ്തരുടെയും കോട്ടയം അതിരൂപതയില്‍ നിന്ന് മിഷന്‍ രംഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ മിഷനറിമാരുടെയും സംയുക്ത സംഗമമാണ് മിഷനറി സംഗമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ 10.30 ന് അഭിവന്ദ്യ പിതാക്കډാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശ്രീപുരം സെന്‍റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് "ക്നാനായ പ്രേഷിതത്വം മിഷന്‍ മേഖലയില്‍" എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. സ്റ്റീഫന്‍ ജയരാജ് സെമിനാര്‍ നടത്തും. ഇടയരോടൊപ്പം പരിപാടിയില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, ഗ്വാളിയാര്‍ രൂപത മെത്രാന്‍ മാര്‍ തോമസ്സ് തെന്നാട്ട്, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായാണ് ഈ സംഗമം നടത്തപ്പെടുക.ശനിയാഴ്ച ( ഏപ്രില്‍ 14) നടത്തപ്പെടുന്ന സമാപന ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കഴിയുന്ന വിധമാണ് ഈ സംഗമം ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മിഷിനറി – സന്ന്യസ്തര്‍ ശ്രീപുരത്ത് എത്തി തുടങ്ങി.

 



Latest

Copyrights@2016.