america
ചിക്കാഗോ സെന്റ് മേരീസിൽ തോമ ശ്ലീഹായുടെ പുതുഞായറാഴ്ച തിരുനാൾ Live on KVTV.com

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വി. തോമാശ്ലീഹായുടെ പുതുഞായറാഴ്ച്ച തിരുനാൾ ആഘോഷിക്കുന്നു. ഏപ്രിൽ 8 ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയോട് ചേർന്നാണ് പുതുഞായറാഴ്ച തിരുനാൾ ആഘോഷിക്കുന്നത്. വർഷങ്ങളായി കല്ലറ പഴയപള്ളി ഇടവകയിൽ നിന്നും ചിക്കാഗോയിലേക്ക് കുടിയേറിയവരാണ് പുതുഞായറാഴ്ച തിരുനാൾ തങ്ങളുടെ മാതൃ ഇടവകയായ കല്ലറ പഴയപള്ളിയിൽ ആഘോഷിക്കുന്ന അതേദിവസം തന്നെ ചിക്കാഗോയിലും ആഘോഷിക്കുന്നത്. തിരുനാൾ കർമ്മങ്ങൾക്ക് ചിക്കാഗോ സെന്റ് മേരീസ് മുൻ വികാരിയും ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരിയുമായ വെരി റവ. ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യ കാർമികത്വം വഹിക്കും. കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, പോൾസൺ കുളങ്ങര, സിബി കൈതക്കത്തൊട്ടിയിൽ, ജോയിച്ചൻ ചെമ്മാച്ചേൽ, ടോണി കിഴക്കേക്കുറ്റ് എന്നിവരോടൊപ്പം സാബു മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ കല്ലറ പഴയപള്ളി ഇടവകാംഗങ്ങളും തിരുനാളിന് നേതൃത്വം നൽകും. തിരുനാളിന്റെ ഭാഗമായി വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.
https://www.facebook.com/kvtvusa/?ref=bookmarks
https://www.youtube.com/user/KVTVUSA/live