europe

സ്‌കോട്ടീഷ് ക്‌നാനായ സംഗമവും U.K.K.C.A ഭാരവാഹികള്‍ക്ക് സ്വീകരണവും ജൂണ്‍ 9 ന്

Tiju Kannampally  ,  2018-04-05 05:00:55amm

സ്‌കോട്ടീഷ് ക്‌നാനായ സംഗമവും U.K.K.C.A ഭാരവാഹികള്‍ക്ക് സ്വീകരണവും ജൂണ്‍ 9 ന് 
UKKCA Scotland Region- ലെ എഡിന്‍ബറോ, അബര്‍ഡിന്‍ യൂണിറ്റുകളുടെ സംയുക്ത കൂട്ടായ്മയായ Scotish ക്‌നാനായ സംഘമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട UKKCA ഭാരവാഹികള്‍ക്ക് സ്വീകരണവും ജൂണ്‍ 9 ശനിയാഴ്ച എഡിന്‍ബറോയിലെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കും. Scotland -ലെ മുഴവന്‍ ക്‌നാനായക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുക, പരസ്പര സഹകരണവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുക, വരും തലമുറയ്ക്ക് ക്‌നാനായ പാരമ്പര്യവും, തനിമയും കൂടുതല്‍ മനസ്സിലാക്കുവാനുളള അവസരമൊരുക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് ക്‌നാനായ സ്‌കോട്ടീഷ് സംഗമം സംഘടിപ്പിക്കുന്നത്. അന്നേ ദിവസം രാവിലെ 10.30 ന് വി.കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന സംഗമത്തില്‍ മത, സമുദായ, സംഘടനാ നേതാക്കള്‍ പങ്കെടുക്കും.പരിപാടികളുടെ വിജയത്തിനായി ജോജോ മേലേടം ചെയര്‍മാനായും ജോസ് മുളവേലിപ്പുറത്ത്, ബെന്നി കുടിലില്‍, റ്റിജോ കറുത്തേടം, ബിബു പൂവളളിമഠത്തില്‍, ജിം ജോസ് പഴുക്കാഴില്‍, മിനി റ്റോമി, ഷൈനി ജോമി, റ്റിജോ മറ്റം, സിബി തയ്യില്‍ തുടങ്ങിയവര്‍ കണ്‍വീനര്‍മാരായിട്ടുളള 51  അംഗ കമ്മറ്റി രൂപീകരിച്ചു. Scotland -ലെ മുഴുവന്‍ ക്‌നാനായക്കാരെയും ഈ സംഗമത്തിലേക്ക് എഡിന്‍ബറോ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ പേരില്‍ സ്വാഗതം ചെയ്തുകൊളളുന്നു.

Latest

Copyrights@2016.