europe
നോര്‍ത്ത് വെസ്റ്റ് ക്നാനായ മിഷനുകളില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.ഇനി വിശുദ്ധവാരത്തിലേക്ക്.
Tiju Kannampally , 2018-03-26 09:34:33amm

നോര്‍ത്ത് വെസ്റ്റ് ക്നാനായ മിഷനുകളില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.ഇനി വിശുദ്ധവാരത്തിലേക്ക്.
മാഞ്ചസ്റ്റര്‍; നോര്‍ത്ത് വെസ്റ്റ് ക്നാനായ മിഷനുകളായ സെന്റ് മേരീസ് ക്നാനായ മിഷനിലും, ലിവര്‍പൂള്‍, പ്രസ്റ്റന് സ്ഥലങ്ങള്‍ ചേര്‍ന്ന വി. പത്താം പീയൂസിന്റെ ക്നാനായ മിഷനിലും ഓശാന തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. രണ്ട് മിഷനിലും ഇന്നലെ നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ ക്നാനായ വികാരി ജനറാള്‍ സജി മലയില്പുത്തന്പുരയില് നേതൃത്വം നല്കി. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ നടന്ന ആഘോഷമായ ഓശാന തിരുകര്‍മ്മങ്ങളിലും, കുരുത്തോലയുമായി നടന്ന പ്രദഷിണത്തില്‍ മാഞ്ചസ്റ്ററിലെ അനേകം വിശ്വാസികള്‍ പങ്കെടുത്തു. പുതുതായി രൂപം കൊണ്ട വി.പത്താംപിയൂസിന്റെ ക്നാനായ മിഷനിലും ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി.