india

കെ.എസ്.എസ്.എസ് ജലദിനാചരണം നാളെ (മാര്‍ച്ച് 22) ചൈതന്യയില്‍.

Tiju Kannampally  ,  2018-03-21 05:17:55amm

കെ.എസ്.എസ്.എസ് ജലദിനാചരണം 
ഇന്ന്  ചൈതന്യയില്‍ (മാര്‍ച്ച് 22)
കോട്ടയം: ജലദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ജലദിനാഘോഷം സംഘടിപ്പിക്കുന്നു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് ദിനാഘോഷ പരിപാടികള്‍ നടത്തപ്പെടുക. ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ന് നടത്തപ്പെടുന്ന ജലസംരക്ഷണ സെമിനാറിന് കല്ലറ കൃഷി ഓഫീസര്‍ ജോസഫ് റെഫിന്‍ ജെഫ്രി നേതൃത്വം നല്‍കും.  3 ന് നടത്തപ്പെടുന്ന  പൊതുസമ്മേളനത്തിന്റെ  ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ് ഐ.പി.എസ് നിര്‍വ്വഹിക്കും കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി മന്നാമല, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, കോര്‍ഡിനേറ്റര്‍ ലൈല ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും. ദിനാചരണത്തോടനുബന്ധിച്ച് ജല സംരംക്ഷണ പ്രതിജ്ഞയും നടത്തപ്പെടും. 

Latest

Copyrights@2016.