india

കെ സി വൈ എല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ടൗണ്‍ യു പി സ്‌കൂളിന്റെ ലൈബ്രറി നവീകരിച്ചു നല്‍കി .

Tiju Kannampally  ,  2018-03-21 04:48:46amm

ഏറ്റുമാനൂര്‍ : കെ സി വൈ എല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ മാതൃ വിദ്യാലയമായ ടൗണ്‍ യു പി സ്‌കൂളിന്റെ ലൈബ്രറി നവീകരിച്ചു നല്‍കി . കെ സി വൈ എല്‍ അംഗങ്ങള്‍ ചിത്രങ്ങളും നിറക്കൂട്ടുകള്‍കൊണ്ടും മനോഹരമായി പെയിന്‍്റു ചെയ്ത ലൈബ്രറി ഹാളില്‍ രണ്ടായിരത്തോളം പുസ്തകങ്ങളാണ് കുട്ടികളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിധം ക്ര മീകരിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവകാംഗങ്ങള്‍ക്കും പുസ്തക വിതരണം നടത്താനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് . ലൈബ്രറി യുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ റവ .ഡോ . ലൂക്ക് പൂത്തൃക്കയിലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റീഫന്‍ ജോര്‍ജ് EX MLA നിര്‍വഹിച്ചു. കെ സി വൈ എല്‍ ഭാരവാഹികളായ ജോയ്സന്‍, ആശിഷ് ,അമലു ,ടീന എന്നിവര്‍ നേതൃത്വം നല്‍കി.

 

സ്‌കൂളിന്റെ

 

 



Latest

Copyrights@2016.