india

ലീജിയണ്‍ ഓഫ് മേരി വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

Tiju Kannampally  ,  2018-03-10 05:15:48amm

 

ലീജിയണ്‍ ഓഫ് മേരി വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയിലെ മരിയന്‍ അല്മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ് മേരിയുടെ വാര്‍ഷിക സമ്മേളനവും  ലീജിയണ്‍ ഓഫ് മേരി പ്രാര്‍ത്ഥനാ കൂട്ടായ്മയായ മരിയന്‍ സൈന്യത്തിന്റെ പ്രതിഷ്ഠാ ചടങ്ങും  അതിരൂപത അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് 2018 - 2021 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മീസിയം, കൂരിയ, പ്രസിദീയം ഭാരവാഹികളുടെ പേരും ഫോണ്‍ നമ്പറുകളും ചേര്‍ത്തുകൊണ്ട് തയ്യാറാക്കിയ ഡയറക്ടറി കടുത്തുരുത്തി ഫൊറോന വികാരി ഫാ. മാത്യു മണക്കാട്ട് പയസ് അസോസിയേഷന്‍ ചെയര്‍മാന്‍ ഫാ. ജോബി പൂച്ചുകണ്ടത്തിലിനു നല്‍കി പ്രകാശനം ചെയ്തു. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ലീജിയന്‍ ഓഫ് മേരി അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ് കുറുപ്പന്തറയില്‍, ഭാരവാഹികളായ സിസ്റ്റര്‍ ജോസ്‌ലറ്റ് എസ്.ജെ.സി, മോളി ചാക്കോ, ലൂസി തോമസ്, ജയിന്‍ ജോയി, ആലീസ് ജോയി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കുഴിപ്പള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലിന്റെ നേതൃത്വത്തില്‍ മരിയന്‍ പ്രഭാഷണവും ആരാധനയും നടത്തപ്പെട്ടു. അന്‍മ്പതോളം പ്രസിദീയങ്ങളില്‍ നിന്നായി അഞ്ചൂറോളം മരിയന്‍ സൈനികര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 
ഫാ. ജോസ് കുറുപ്പന്തറയില്‍
ചാപ്ലെയിന്‍
ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം അതിരൂപതയിലെ മരിയന്‍ അല്മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ് മേരിയുടെ വാര്‍ഷിക സമ്മേളനവും  ലീജിയണ്‍ ഓഫ് മേരി പ്രാര്‍ത്ഥനാ കൂട്ടായ്മയായ മരിയന്‍ സൈന്യത്തിന്റെ പ്രതിഷ്ഠാ ചടങ്ങും കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്നും) ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, സിസ്റ്റര്‍ ജോസ്‌ലറ്റ് എസ്.ജെ.സി, ഫാ. മാത്യു മണക്കാട്ട്,  ഫാ. ജോബി പുച്ചുകണ്ടത്തില്‍, ഫാ. ജോസ് കുറുപ്പന്തറയില്‍, മോളി ചാക്കോ, ജെയിന്‍ ജോയി, ലൂസി മന്നാകുളത്തില്‍, ആലീസ് ജോയി എന്നിവര്‍ സമീപം.

കോട്ടയം: കോട്ടയം അതിരൂപതയിലെ മരിയന്‍ അല്മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ് മേരിയുടെ വാര്‍ഷിക സമ്മേളനവും  ലീജിയണ്‍ ഓഫ് മേരി പ്രാര്‍ത്ഥനാ കൂട്ടായ്മയായ മരിയന്‍ സൈന്യത്തിന്റെ പ്രതിഷ്ഠാ ചടങ്ങും  അതിരൂപത അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് 2018 - 2021 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മീസിയം, കൂരിയ, പ്രസിദീയം ഭാരവാഹികളുടെ പേരും ഫോണ്‍ നമ്പറുകളും ചേര്‍ത്തുകൊണ്ട് തയ്യാറാക്കിയ ഡയറക്ടറി കടുത്തുരുത്തി ഫൊറോന വികാരി ഫാ. മാത്യു മണക്കാട്ട് പയസ് അസോസിയേഷന്‍ ചെയര്‍മാന്‍ ഫാ. ജോബി പൂച്ചുകണ്ടത്തിലിനു നല്‍കി പ്രകാശനം ചെയ്തു. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ലീജിയന്‍ ഓഫ് മേരി അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ് കുറുപ്പന്തറയില്‍, ഭാരവാഹികളായ സിസ്റ്റര്‍ ജോസ്‌ലറ്റ് എസ്.ജെ.സി, മോളി ചാക്കോ, ലൂസി തോമസ്, ജയിന്‍ ജോയി, ആലീസ് ജോയി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കുഴിപ്പള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലിന്റെ നേതൃത്വത്തില്‍ മരിയന്‍ പ്രഭാഷണവും ആരാധനയും നടത്തപ്പെട്ടു. അന്‍മ്പതോളം പ്രസിദീയങ്ങളില്‍ നിന്നായി അഞ്ചൂറോളം മരിയന്‍ സൈനികര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

 

 

 

 

 



Latest

Copyrights@2016.