gulf

ദുബായ് കെ.സി.വൈ.എൽ ന്റെ പ്രവർത്തനോ ൽഘാടനം "മാറാനരുൾ 18" മാർച്ച് 23 വെള്ളി

Saju Kannampally  ,  2018-03-07 12:12:59pmm സോനൽ ചേലമലയിൽ

ദുബായ് കെ.സി.വൈ.എൽ ന്റെ 2018 വർഷത്തെ പ്രവർത്തനോൽഘാടനം മാറാനരുൾ 2018 ഈ മാസം മാർച്ച് 23 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 PM മുതൽ ദുബായ് അൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്ന വിവരം സന്തോഷപ്പൂർവ്വം അറിയിക്കുന്നു. ക്‌നാനായ യുവജന മുന്നേറ്റം സഭയോടും സമുദായത്തോടും ചേർന്ന് എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ദുബായിലെ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ദുബായ് കെ.സി.വൈ.എൽ സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന മാറാനരുൾ 2018 വിവിധയിനം കലാപരിപാടികൾ, ഗെയിംസ് ഷോസ് , ഗാനമേള എന്നിങ്ങനെ വ്യത്യസ്തത നിലനിർത്തുന്ന വിവിധയിനം കലാപരിപാടികൾക്കൊണ്ട് പുതുമ നിറഞ്ഞ ഒരു സായംസന്ധ്യ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിക്കുന്നു..

. ഈ വർണ്ണശബളമായ സായംസന്ധ്യയിലേക്ക് ദുബായിലുള്ള മുഴുവൻ ക്നാനായ യുവജന സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുക്കൊണ്ട് ദുബായ് കെ.സി വൈ .എൽ കമ്മിറ്റി അംഗങ്ങൾ 

Contact ; SONAL- 0556627452 JIKKU- 052977125 JOSE - 55334622



Latest

Copyrights@2016.