oceana

എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു " കൂടെ നിന്നവരെയും മാറി നിന്നവരെയും :ഫാ.ജോസ് പൂതൃക്കയിൽ

Saju Kannampally  ,  2018-03-07 12:02:13pmm

അധികം ആലോചനകളില്ലാതെ തയ്യാറാക്കി അയയ്ക്കുന്ന ഒരു കുറിപ്പാണിതു. എങ്കിലും ഈ വരികൾക്കിടയിൽ എന്റെ ആത്മാവിന്റെ വേദനകളും മനസ്സിന്റെ വിങ്ങലുകളും ഉണ്ടു്.


      ഞാൻ ഇപ്പോൾേ അനഭവിക്കുന്ന ആനന്ദത്തിൽ ഒരു കുറവുണ്ടെന്നു ഉള്ളതു അറിയാമല്ലോ. എല്ലാവരിൽ നിന്നും സംശയത്തിന്റെ പുകമറ  പൂ ർ ണമായും നീങ്ങുവാൻ നമുക്ക തീക്ഷണമായി  പ്രാർത്ഥിക്കാം.


        എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു " കൂടെ നിന്നവരെയും  മാറി നിന്നവരെയും എല്ലാവരെയും.


          ഹൃദയരക്തം കൊണ്ടു എഴുതുന്നു, എനിക്ക ആരോടും പിണക്കമോ പ്രതികാര ചിന്തയോ ഇല്ല. കുഞ്ഞുന്നാൾ മുതൽ ശാന്തത എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നിരുന്നു. നിത്യതയിലെത്തിയ എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ച പൈതൃകമായി അഭിമാനത്തോടെ ഞാനിതിനെ കാണന്നും
    എല്ലാവരോടും ഹൃദയപൂർവ്വം ക്ഷമിക്കുന്ന. എല്ലാവരും എനിക്ക സഹോദരി സഹോ ദരന്മാരാണ്.

സകലർക്കും നന്മ നേരുന്നു. വെറും ഭംഗിവാക്കല്ല ആത്മാവിൽ ആനന്ദിച്ചു എഴുതുന്നതാണ്."നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ. അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് " (റോമ 12,14)
  ലഭിച്ച വിധിയിൽ  ദൈവത്തിന്റെ കയ്യൊപ്പും സ്വർഗത്തിന്റെ അഭിഷേകവുമുണ്ട്.നിയമ യുദ്ധത്തോടൊപ്പം ആത്മീയ പോരാട്ടം നടത്തി.ഞങ്ങൾ മാത്രമല്ല, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും അല്മായ സഹോദരങ്ങളും പ്രാർത്ഥനാ പ്പടയാളികളായി അണിനിരന്നു. ദൈവത്തിെന്റ ഇടപെടൽ  പൂർണമാകാൻ ചിലപ്പോൾ കൂടുതൽ കാത്തിരിക്കേണ്ടി വരും. അതു നമ്മടെ വിശ്വാസം വളർത്താനാണ്. പ്രാർത്ഥനാപൂർവ്വം കാത്തിരിക്കാം. ഹൃദയം നൊന്തുള്ള പ്രാർത്ഥനകളും ത്യാഗങ്ങളും സ്വർഗം താഴെ ക്കിറങ്ങാൻ നിമിത്തമായി.
      ദൈവം അനുവദിച്ച ഈ സഹനം സത്യത്തിൽ എനിക്ക അനുഗ്രഹമായിത്തീർന്നു. ഇതു വഴി ജീവിക്കുന്ന ദൈവത്തെ ഞാൻ കണ്ടെത്തി .ഞാൻ ഉറങ്ങുമ്പോഴും മിഴികൾ പൂട്ടാതെ കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാക്കുന്ന ദൈവം. അനുഭവത്തിന്റെ തുടിപ്പുകളോടെ, തികഞ്ഞ ബോധ്യത്തോടെ എനിക്കിനി  പറയാൻ കഴിയും സ്വർഗം സത്യമാണ്, നിത്യത യാഥാർത്ഥ്യമാണ്,; സങ്കല്പമല്ല.
    ഇതിനൊരു മറുപുറമുണ്ടെന്നുള്ളതു മറച്ചു വയ്ക്കന്നില്ല. ജീവിതത്തിന്റെ വസന്തകാലം നന്മ ചെയ്യാൻ പോലും ആ വാതെ  പലപ്പോഴും അടഞ്ഞു കിടന്നിരുന്നു.പുറമെ മന്ദഹസിക്കുമ്പോഴും ഉള്ളിൽ എപ്പോഴും ഒരു നീറ്റൽ ഉണ്ടായിരുന്നു; വെട്ടിത്തിളങ്ങുന്ന പ്രകാശ ധാരയിലും ഒരു നീലിമ .നീറ്റൽ ഒരിക്കലും നിരാശയായി മാറിയില്ല. പരിശുദ്ധാത്മാവു ത തന്ന ആന്തരികാനന്ദം (inner Joy) എപ്പോഴും എന്നെ വലയം ചെയ്തിരുന്നു. ദൈവമേ നന്ദി
        കുറ്റാരോപിതനായതോടെ അനേകർ എന്നിൻ നിന്നും അകന്ന ആത്മമിത്രങ്ങൾ അകന്നപ്പോൾ ദൈവം എനിക്ക ആത്മമിത്രമായി.
      സഹനനാളുകളിൽ ദൈവത്തിന്റെ തലോടൽ ഞാൻ ശരിയ്ക്കും അനുഭവിച്ച എന്റെ ദൈവം സോപ്പാ കൊണ്ടു എന്നെ തളിച്ചപ്പോൾ ആത്മാവ് അ ക ളങ്കിതമായി. സഹനത്തിനു ശേഷം ഒരു സമ്മാനമുണ്ട്.ഉറപ്പ്.


        പൊടി തട്ടിയെടുത്താൽപ്പോലും മനസ്സിലേയ്ക്ക വരാത്ത വിധത്തിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ  മാഞ്ഞുപോയി. മനസ്സിന്റെ കൂട്ടിൽ നിന്നും ഓർമ്മകളാകുന്ന കിളികൾ സ്വർഗത്തിലേയ്ക്ക പറന്നതാകാം.
      ക്ഷമ സ്നേഹമായി ദൈവം മാറ്റിത്തന്നു. ക്ഷമിക്കുന്ന സ്നേഹത്തിലൂടെ നമുക്ക അനേകം ആത്മാക്കളെ ക്രിസ്തുവിനായി നേടാം. പരസ്പരം പഴിചാരാതെ സ്നേഹത്തിന്റെ താമര നൂലിനാൽ ഒന്ന ചേർന്നു നമുക്ക മുന്നേറാം വേദനിപ്പിക്കുന്നവരെയും അനുഗ്രഹിച്ചു  നമുക്ക സുവിശേഷ വഴികൾ തെളിക്കാം.
      പൗരോഹിത്യത്തെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നും ഒരു വൈദികനായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിളിയുടെ ജീവിതത്തിൽ വിളിച്ച ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല.
        നന്ദി  പറയാൻ അനേകരുണ്ട്.അതു ഇനിയൊരു  കുറിപ്പിൽ പാതിരാ വാകാൻ ഇനി അധികം സമയമില്ല.


        നീറിക്കാടുള്ള സെമിനാരി മുറിയിലിരുന്നു ഇത്രയും  എഴുതിയപ്പോൾ മനസ്സിനു ഒരു വിടുതൽ.


    അമ്മയുടെ താരാട്ടിൽ ഇനി ഞാൻ ഉറങ്ങട്ടെ.
  സ്നേഹത്തോടെ ഫാ.ജോസ് പൂതൃക്കയിൽLatest

Copyrights@2016.