america

റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ടിനു സ്നേഹ നിർഭരമായ യാത്രയയപ്പു നൽകി .

Tiju Kannampally  ,  2018-03-05 02:29:42amm

 

 ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവക റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ടിനു സ്നേഹ നിർഭരമായ യാത്രയയപ്പു നൽകി .
ഇടവക വികാരിയായി അഞ്ചു വർഷത്തെ ശുശ്രൂഷക്കും സേവനത്തിനും ശേഷം കേരളത്തിലേക്ക് തിരിച്ചു പോകുന്ന പ്രിയപ്പെട്ട ഫിലിപ്പച്ചനു ഇടവകാംഗങ്ങൾ ഫെബ്രുവരി 25 -നു യാത്രയയപ്പു നൽകി .ബഹു .അച്ഛന്റെ സേവന കാലത്തു ഇടവക വലിയ വളർച്ച കൈവരിച്ചു .വി .കുർബ്ബാനക്കു ശേഷം സൺ‌ഡേ സ്‌കൂൾ കുട്ടികളുടെ കലാപരിപാടിയും സമ്മേളനവും നടത്തപ്പെട്ടു .ബഹു .ഫിലിപ്പച്ചന്റെ ജീവിത കഥയെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച “ലൈഫ് ഓഫ് വിനു മോൻ “വളരെ ആസ്വാദ്യകരമായിരുന്നു  .കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇.
https://www.youtube.com/watch?v=M5W3ssV51jI&sns=em
ക്നാനായ റീജിയൻ വികാരി ജനറൽ മോൺ .തോമസ് മുളവനാൽ ,ക്നാനായ റീജിയൻ ചിക്കാഗോ ഫൊറോന വികാരി റെവ .ഫാ.എബ്രഹാം മുത്തോലത്ത്‌ (മുൻ ക്നാനായ റീജിയൻ വികാരി ജനറൽ )റെവ .ഫാ .ജോയി ചക്കിയാൻ (ചാപ്ലയിൻ  ബ്യൂമോണ്ട്  ഹോസ്പിറ്റൽസ് ട്രോയി )pime മിഷനറീസ്  US റീജിയണൽ സുപ്പീരിയർ റെവ.ഫാ.ജോർജ് പള്ളിപ്പറമ്പിൽ ,ഡിട്രോയിറ്റ് സെ തോമസ് സീറോ മലബാർ ഇടവക വികാരി റെവ .ഫാ റോയി മൂലേച്ചാലിൽ ,ഡിട്രോയിറ്റ് എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റെവ .ഫാ .ജോജി ഉമ്മൻ ഫിലിപ്പ് (ഡിട്രോയിറ്റ് മാർത്തോമാ ഇടവക വികാരി ).സി എസ് ഐ കോൺഗ്രിഗേഷൻ ഗ്രേറ്റ് ലേക്‌സ്‌ ഇടവക വികാരി റെവ .ഫാ .ഹാപ്പി എബ്രഹാം  ,റെവ ഫാ ജോസ് നിരപ്പേൽ (കപ്പൂച്ചിൻ ),റെവ .ഫാ .ജോർജ് വലിയപാടത്തു (കപ്പൂച്ചിൻ ) ,റെവ .ഡീക്കൻ .ജോൺ ശങ്കരത്തിൽ എന്നിവർ സംബന്ധിച്ചു .കലാ പരിപാടികൾ കുട്ടികളെ പരിശീലിപ്പിച്ചതു സിമി തൈമാലിൽ ,അനു മൂലക്കാട്ട് ,ഏയ്ഞ്ചൽ തൈമാലിൽ എന്നിവരാണ് .ഇടവകാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾക്കു കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട് ,ജെയിസ് കണ്ണച്ചാൻപറമ്പിലിനും ഒപ്പം പാരീഷ്  അംഗങ്ങളായ മാക്സിൻ എടത്തിപറമ്പിൽ ,സിമി തൈമാലിൽ ,ബിജോയ്‌സ്‌ കവണാൻ ,സോണി പുത്തൻപറമ്പിൽ ,ഡേവിസ് എരുമത്ര ,ഫിലിപ്‌സൺ താന്നിച്ചുവട്ടിൽ ,മിനി ചെമ്പോല, ജോ മൂലക്കാട്ട് ,ബോണി തെക്കനാട്ട് എന്നിവരുടെ ദിവസങ്ങളായ പരിശ്രെമമാണ് യാത്രയയപ്പു വളരെ ഭംഗിയായതു.
ജെയിസ് കണ്ണച്ചാൻപറമ്പിൽ 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരിയായി അഞ്ചു വർഷത്തെ ശുശ്രൂഷക്കും സേവനത്തിനും ശേഷം കേരളത്തിലേക്ക് തിരിച്ചു പോകുന്ന പ്രിയപ്പെട്ട ഫിലിപ്പച്ചനു ഇടവകാംഗങ്ങൾ ഫെബ്രുവരി 25 -നു യാത്രയയപ്പു നൽകി .ബഹു .അച്ഛന്റെ സേവന കാലത്തു ഇടവക വലിയ വളർച്ച കൈവരിച്ചു .വി .കുർബ്ബാനക്കു ശേഷം സൺ‌ഡേ സ്‌കൂൾ കുട്ടികളുടെ കലാപരിപാടിയും സമ്മേളനവും നടത്തപ്പെട്ടു .ബഹു .ഫിലിപ്പച്ചന്റെ ജീവിത കഥയെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച “ലൈഫ് ഓഫ് വിനു മോൻ “വളരെ ആസ്വാദ്യകരമായിരുന്നു  .

ക്നാനായ റീജിയൻ വികാരി ജനറൽ മോൺ .തോമസ് മുളവനാൽ ,ക്നാനായ റീജിയൻ ചിക്കാഗോ ഫൊറോന വികാരി റെവ .ഫാ.എബ്രഹാം മുത്തോലത്ത്‌ (മുൻ ക്നാനായ റീജിയൻ വികാരി ജനറൽ )റെവ .ഫാ .ജോയി ചക്കിയാൻ (ചാപ്ലയിൻ  ബ്യൂമോണ്ട്  ഹോസ്പിറ്റൽസ് ട്രോയി )pime മിഷനറീസ്  US റീജിയണൽ സുപ്പീരിയർ റെവ.ഫാ.ജോർജ് പള്ളിപ്പറമ്പിൽ ,ഡിട്രോയിറ്റ് സെ തോമസ് സീറോ മലബാർ ഇടവക വികാരി റെവ .ഫാ റോയി മൂലേച്ചാലിൽ ,ഡിട്രോയിറ്റ് എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റെവ .ഫാ .ജോജി ഉമ്മൻ ഫിലിപ്പ് (ഡിട്രോയിറ്റ് മാർത്തോമാ ഇടവക വികാരി ).സി എസ് ഐ കോൺഗ്രിഗേഷൻ ഗ്രേറ്റ് ലേക്‌സ്‌ ഇടവക വികാരി റെവ .ഫാ .ഹാപ്പി എബ്രഹാം  ,റെവ ഫാ ജോസ് നിരപ്പേൽ (കപ്പൂച്ചിൻ ),റെവ .ഫാ .ജോർജ് വലിയപാടത്തു (കപ്പൂച്ചിൻ ) ,റെവ .ഡീക്കൻ .ജോൺ ശങ്കരത്തിൽ എന്നിവർ സംബന്ധിച്ചു .കലാ പരിപാടികൾ കുട്ടികളെ പരിശീലിപ്പിച്ചതു സിമി തൈമാലിൽ ,അനു മൂലക്കാട്ട് ,ഏയ്ഞ്ചൽ തൈമാലിൽ എന്നിവരാണ് .ഇടവകാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾക്കു കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട് ,ജെയിസ് കണ്ണച്ചാൻപറമ്പിലിനും ഒപ്പം പാരീഷ്  അംഗങ്ങളായ മാക്സിൻ എടത്തിപറമ്പിൽ ,സിമി തൈമാലിൽ ,ബിജോയ്‌സ്‌ കവണാൻ ,സോണി പുത്തൻപറമ്പിൽ ,ഡേവിസ് എരുമത്ര ,ഫിലിപ്‌സൺ താന്നിച്ചുവട്ടിൽ ,മിനി ചെമ്പോല, ജോ മൂലക്കാട്ട് ,ബോണി തെക്കനാട്ട് എന്നിവരുടെ ദിവസങ്ങളായ പരിശ്രമമാണ്  യാത്രയയപ്പു വളരെ ഭംഗിയാക്കിയതു.

 

 

 

 

 

 



Latest

Copyrights@2016.