india

തിരുബാലസഖ്യം കോട്ടയം അതിരൂപത ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

Tiju Kannampally  ,  2018-02-22 04:26:31amm

കോട്ടയം: തിരുബാലസഖ്യം സംഘടനയുടെ  കോട്ടയം അതിരൂപത വാർഷിക സമ്മേളനം ഉഴവൂർ ഇടക്കോലി സെന്റ് ആൻസ് ദൈവാലയത്തിൽ സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു.  തിരുബാലസഖ്യം ഡയറക്ടർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ഫൊറോന വികാരി ഫാ. തോമസ് പ്രാലേൽ അനുഗ്രഹപ്രഭാഷണം നടത്തി. മത്തച്ചൻ കവുംങ്ങുംപാറയിൽ, ഡൈഗോ, സി. സമീന എസ്.ജെ.സി എന്നിവർ പ്രസംഗിച്ചു.  സമ്മേളനത്തിൽ അതിരൂപതയിലെ മികച്ച തിരുബാലസഖ്യം യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട ഇടക്കോലി, പിറവം, കരിങ്കുന്നം ഇടവകകൾക്കുള്ള സമ്മാന ദാനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു.



Latest

Copyrights@2016.