india

ചെന്നൈയില്‍ ക്‌നാനായ കുടുംബ സംഗമം

Tiju Kannampally  ,  2018-02-22 02:56:35amm

ചെന്നൈ: ചെന്നൈ കെ.സി.വൈ.എല്‍.ന്റെ ആഭിമുഖ്യത്തില്‍ സെന്റ്‌ തോമസ്‌ മൗണ്ട്‌ മോണ്ട്‌ ഫോര്‍ട്ട്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമം നടത്തി. ഫാ. സന്തോഷ്‌ മുല്ലമംഗലത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴി, ഫാ. പി.കെ. മാത്യു എന്നിവര്‍ വിശുദ്ധബലി അര്‍പ്പിച്ചു. ഫാ. ബൈജു മുകളേല്‍ ക്‌നാനായ സമുദായ ചരിത്രത്തെപ്പറ്റി ക്ലാസ്‌ നയിച്ചു. തുടര്‍ന്ന്‌ ചെന്നൈ ക്‌നാനായ ഫാമിലി അസോസിയേഷന്‍ രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു. പ്രസിഡന്റായി ജോണ്‍ വി.യു. ഉതിരക്കല്ലുങ്കല്‍ സെക്രട്ടറിയായി ടോജി കൊരപ്പിള്ളിയില്‍, വൈസ്‌ പ്രസിഡന്റായി ബേബിമോള്‍ സന്തോഷ്‌ കാവുംകുന്നേല്‍ (തയ്യില്‍), ജോയിന്റ്‌ സെക്രട്ടറിയായി പ്രൊഫ. സൈമണ്‍ മെയില്‍പങ്കല്‍, ട്രഷററായി ജെയിംസ്‌ ലൂക്കോസ്‌ കിഴേടത്തുമടയില്‍ എന്നിവരെയും നിയമിച്ചു. ചെന്നൈ കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ ജെന്‍സണ്‍ ജോസ്‌ കാരക്കാട്ടിലിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജോയിന്റ്‌ സെക്രട്ടറി നേഹ മരുതൂര്‍ സ്വാഗതം ആശംസിച്ചു. ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌ ആമുഖസന്ദേശം നല്‍കി. സെക്രട്ടറി ജോസ്‌മി ജോസ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കോട്ടയം അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കാമുറി ഉദ്‌ഘാടനം ചെയ്‌തു. ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴി, ഫാ. പി.കെ. മാത്യു, പ്രൊഫ. സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌ കെ.സി.വൈ.എല്‍. ചെന്നൈയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഏഴില്ല തനിമ “mannequin challenge” റിസള്‍ട്ട്‌ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം കെ.സി.വൈ.എല്‍. നീണ്ടൂര്‍, രണ്ടാംസ്ഥാനം കെ.സി.വൈ.എല്‍. തിരുവനന്തപുരം, മൂന്നാംസ്ഥാനം കെ.സി.വൈ.എല്‍. മാറിക, നാലാം സ്ഥാനം കെ.സി.വൈ.എല്‍. മുംബൈ എന്നിവര്‍ നേടി. ഫബേബിമോള്‍ സന്തോഷ്‌ നന്ദി പറഞ്ഞു.



Latest

Copyrights@2016.