india

കെ.എസ്‌.എസ്‌.എസ്‌ വോളണ്ടിയേഴ്‌സ്‌ സംഗമം സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-02-21 11:28:07pmm

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വോളണ്ടിയേഴ്‌സ്‌ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്‌ഘാടനം കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്‌.എസ്‌.എസിന്റെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ 26 വരെ തീയതികളില്‍ നടത്തപ്പെട്ട 20-ാമത്‌ ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും വിജയകരമായ നടത്തിപ്പിന്‌ സഹകാരികളായ വോളണ്ടിയേഴ്‌സിന്റെ സംഗമമാണ്‌ നടത്തപ്പെട്ടത്‌. സംഗമത്തോടനുബന്ധിച്ച്‌ കാര്‍ഷികമേള വിലയിരുത്തലും തുടര്‍ കര്‍മ്മ പദ്ധതികളുടെ കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായി 30തോളം വോളണ്ടിയേഴ്‌സ്‌ സംഗമത്തില്‍ പങ്കെടുത്തു. കെ.എസ്‌.എസ്‌.എസ്‌ അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്‌, കോര്‍ഡിനേറ്റേഴ്‌സ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.



Latest

Copyrights@2016.