india

കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത ദിനാഘോഷം സംഘടിപ്പിച്ചു

Tiju Kannampally  ,  2018-02-21 06:58:49amm

കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത ദിനാഘോഷം സംഘടിപ്പിച്ചു
കോട്ടയം: കെ.സി.എസ്.എല്‍ സംഘടനയുടെ കോട്ടയം അതിരൂപത ദിനാഘോഷവും 2017-18 വര്‍ഷത്തെ വാര്‍ഷിക സമ്മേളനവും കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി മന്നാമല നിര്‍വ്വഹിച്ചു.  കിടങ്ങൂര്‍ സെന്റ് മേരീസ് ചര്‍ച്ച് ഫൊറോന വികാരി ഫാ. എന്‍. ഐ മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബു പറമ്പടത്തുമലയില്‍, കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ.ജിജോ നെല്ലിക്കാകണ്ടത്തില്‍, സി. വിമല്‍ എസ്.ജെ.സി, ജോസ് ഇടശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. 
സമ്മേളനത്തോടനുബന്ധിച്ച് കെ.സി.എസ്.എല്‍ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ കലാ സാഹിത്യ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം  ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ നിര്‍വ്വഹിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളും യു. പി വിഭാഗത്തില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളും ഓവര്‍ ഓള്‍ കിരീടം കരസ്ഥമാക്കി. കോട്ടയം അതിരൂപതയിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മികച്ച യൂണിറ്റായി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളും  യു. പി വിഭാഗത്തില്‍ കുറുമുള്ളൂര്‍ സെന്റ് തോമസ് യു. പി സ്‌കൂളും തെരഞ്ഞെടുക്കപ്പെട്ടു.

Latest

Copyrights@2016.