india

ഇടവകയുടെ സ്വപ്‌നം വിരിയേണ്ടത്‌ യുവജനങ്ങളിലൂടെ - മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍

Tiju Kannampally  ,  2018-02-21 02:57:05amm

പെരിക്കല്ലൂര്‍: ഒരു ഇടവകയുടെ വിശ്വാസ പരിശ്രമ പൈതൃക നിറവിലുളള സ്വപ്‌നങ്ങള്‍ വിരിയേണ്ടത്‌ യുവജനങ്ങളിലൂടെയാണന്ന്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ .ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ ഇടവകയ്‌ക്ക്‌ വേണ്ടി സഹിച്ച കഷ്‌ടപാടുകള്‍ അിറഞ്ഞ്‌ വളര്‍ന്ന്‌ ഇടവകയെ സ്‌നേഹിക്കുന്നവരും വളര്‍ത്തുന്നവരും ആകണം ഓരോ യുവതി യുവാക്കളുമെന്ന്‌ അദ്ദേഹം പറഞ്ഞു. പെരിക്കല്ലൂര്‍ ഫൊറോനയിലെ യുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ വിവിധ മേഖലയിലുളള ചോദ്യങ്ങള്‍ക്ക്‌ അഭിവന്ദ്യ പിതാവ്‌ മറുപടി നല്‍കി.



Latest

Copyrights@2016.