india

ബാംഗ്ലൂര്‍ ഫൊറോന `അറിവ്‌ 2018 നവ്യാനുഭവമായി

Tiju Kannampally  ,  2018-02-21 02:30:41amm

ബാംഗ്ലൂര്‍ : ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബാംഗ്ലൂര്‍ ഫൊറോനയില്‍ കെ.സി.വൈ.എല്‍ ന്റെ നേതൃത്വത്തില്‍ മാര്‍ മാക്കില്‍ ഗുരുകുലത്തില്‍ നടത്തിയ യുവജന സംഗമം `അറിവ്‌ 2018 നവ്യാനുഭവമായി. യുവജനങ്ങള്‍ക്കായി മലബാര്‍ റീജിയണ്‍ കെ.സി.വൈ.എല്‍ ചാപ്ലെയിന്‍ ഫാ. ബിന്‍സ്‌ ചേത്തലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും തുടര്‍ന്ന്‌ യുവജനങ്ങള്‍ക്ക്‌ ക്ലാസ്‌ എടുക്കുകയും ചെയ്‌തു. വിവിധ നേഴ്‌സിംങ്ങ്‌ കോളേജിലെ യുവജനങ്ങള്‍ അവതരിപ്പിക്കുന്ന വ്യത്യസ്ഥവും പുതുമ നിറഞ്ഞതുമായ കലാപരിപാടികള്‍ ശ്രദ്ധ നേടി. വടവാതൂര്‍ സെമിനാരി പ്രൊഫസര്‍ റവ. ഡോ. ജോണ്‍സണ്‍ നിലനിരപ്പേല്‍ യുവജനങ്ങള്‍ക്ക്‌ സമുദായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകയും അറിവ്‌ 2018 ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. യുവജനങ്ങള്‍ വിശ്വാസ ചൈതന്യത്തില്‍ വളരേണ്ടതിനെകുറിച്ച്‌ തൂവാനിസ ധ്യാന കേന്ദ്രം ഡയറക്‌ടര്‍ ഫാ. ജിബിന്‍ കുഴിവേലില്‍ സെമിനാര്‍ നയിച്ചു. ബാംഗ്ലൂര്‍ ഫൊറോന പളളി വികാരി ഫാ. തോമസ്സ്‌ കൊച്ചുപുത്തന്‍പുരയില്‍, അസി. വികാരി ഫാ. ജോയിസ്‌ നന്ദിക്കുന്നേല്‍ ഫൊറോന കെ.സി.വൈ.എല്‍ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Latest

Copyrights@2016.