india

പെരിക്കല്ലൂര്‍ ഭൂമിക ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ കമ്പനിയുടെ പ്രോജക്‌റ്റ്‌ മോണിറ്ററിംഗ്‌ കമ്മറ്റി കൂടി.

Tiju Kannampally  ,  2018-02-14 12:57:48amm

പെരിക്കല്ലൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ പെരിക്കല്ലൂര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭൂമിക ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ കമ്പനിയുടെ പ്രോജക്‌റ്റ്‌ മോണിറ്ററിംഗ്‌ കമ്മറ്റി പെരിക്കല്ലൂര്‍ ഭൂമിക പ്രൊഡ്യൂസേഴ്‌സ്‌ കമ്പനി ഓഫീസില്‍ നടന്നു. പ്രോഗ്രാമില്‍ കമ്പനി ഡയറക്‌ടര്‍ ശ്രീ. അബ്രാഹം കുന്നത്ത്‌ സ്വാഗതപ്രസംഗം നടത്തി. മാസ്സ്‌ അസി.ഡയറക്‌ടര്‍ ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. 2018 മാര്‍ച്ച്‌ മാസത്തിനുള്ളില്‍ കമ്പനിയിലേയ്‌ക്ക്‌ കുടുതല്‍ ആളുകളെ ഷെയര്‍ എടുപ്പിക്കാനും കൂടുതല്‍ വീടുകളിലേയ്‌ക്ക്‌ കോഴിവളര്‍ത്തല്‍ പദ്ധതി വ്യാപിപ്പിക്കുവാനും കൃഷിക്കാര്‍ക്ക്‌ ഉദ്‌പാദനശേഷിയുള്ള ഫലവൃക്ഷതൈകള്‍ വിതരണം നടത്താനും തീരുമാനമായി. പരിപാടിക്ക്‌ കമ്പനി ഡയറക്‌ടര്‍ ശ്രീ. ലൂക്കോസ്‌ പളളിക്കര നന്ദി പറഞ്ഞു. കമ്പനിയുടെ എല്ലാ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളും പങ്കെടുത്തു.

Latest

Copyrights@2016.