america

ക്നാനായ സമുദായം കോട്ടയത്തെ പോലെ തന്നെ അമേരിക്കയിലും തുടരണം ;മോൺ.തോമസ് മുളവനാൽ.

Saju Kannampally  ,  2018-02-03 03:13:17amm ജോണിക്കുട്ടി പിള്ളവീട്ടിൽ

ചിക്കാഗോ - ക്നാനായ സമുദായം കോട്ടയം അതിരൂപതയില്‍ എങ്ങനെ പ്രവർത്തിക്കുന്നുവോ അതെ സംവിധാനത്തിൽ അമേരിക്കയിൽ തുടരണമെന്നും യാതൊരു വിട്ടുവീഴ്ചയും അകാര്യത്തില്‍ ഇല്ലായെന്ന് മോൺ. തോമസ് മുളവനാൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്കയിലെ പള്ളി സംവിധാനങ്ങളിൽ വന്നിരിക്കുന്ന പ്രതിസന്ധിക്കെതിരെ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി ജനുവരി 27ാം തീയതി വിളിച്ചുകൂട്ടിയ അടിയന്തര പൊതു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.സി.എസ് പ്രസിഡന്റ്ബിനു പൂത്തുറയുടെ അധ്യക്ഷതയിൽ കൂടിയ പൊതിയോഗം ക്‌നാനായ സമുദായത്തിന് ഒരു  ഒരുവിധത്തിലും കോട്ടങ്ങൾ സംഭവിക്കുന്ന രീതിയിലുള്ള യാതൊരുവിധ പ്രവർത്തനവും  അനുവദിക്കില്ലെന്ന് പൊതുയോഗം ഒന്നടങ്കം അറിയിച്ചു ജന്മംകൊണ്ടും കർമ്മംകൊണ്ടും ക്നാനായ സമുദായ അംഗങ്ങൾ ആയിരിക്കുന്ന ഈ സമുദായത്തിൽ യാതൊരുവിധത്തിലുള്ള ഒത്തുതീർപ്പുകൾക്കോ വിട്ടുവീഴ്ചകൾക്കോ സമുദായം തയ്യാറല്ലെന്ന് പ്രസിഡന്റ് ബിനു പൂത്തുറ അറിയിച്ചു.

സ്വവംശവിവാഹനിഷ്ട, ക്നാനായ പാരമ്പര്യം, പൈതൃകം എന്നിവ ക്‌നാനായ സമുദായത്തിന്റെ ജന്മാവകാശമാണ്. ആരുടേയും ഔദാര്യമല്ല അതു നിഷേധിക്കാൻ ഒരു ശക്തിയെയും അനുവധിക്കില്ലെന്ന്  വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി പറഞ്ഞു. അമേരിക്കയിലെ പള്ളി സംവിധാനങ്ങൾക്കെതിരെ റോമിൽനിന്ന് ഇറക്കിയിരിക്കുന്ന ഓറിയന്റൽ കോൺഗ്രിഗേഷന്റെ നിർദ്ദേശം ഷിക്കാഗോ സീറോ മലബാർ രൂപതാ നടപ്പിലാക്കാൻ ശ്രമിച്ചാൽ അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് സെക്രട്ടറി ജോണിക്കുട്ടി പിള്ള വീട്ടിൽ മുന്നറിയിപ്പുനൽകി. കാലാകാലങ്ങളായി സമുദായ സംരക്ഷകരായി മാറിയിരിക്കുന്ന യുവജനങ്ങൾക്ക് സമുദായ ഐക്യവും കെട്ടുറപ്പും തകർക്കുന്ന തരത്തിലുള്ള റോമിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ജോയിന്റ് സെക്രട്ടറി സിബിൻ വിലങ്ങു കല്ലേൽ പറഞ്ഞു. 1700 വർഷങ്ങളായി പൂർവ്വികർ കാത്തുപരിപാലിച്ചു പോന്ന പവിത്രമായ  ക്‌നാനയ ആചാര അനുഷ്ടാനങ്ങളെ  തച്ചുടയ്ക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആരില്‍ നിന്നും വന്നാലും  ഷിക്കാഗോ കെ സി എസ്  പ്രതികരിക്കില്ലെന്ന് ആരും വ്യാമോഹിക്കേണ്ടയെന്ന്  ട്രഷറർ ഷിബു മുളയാനിക്കൽ പറയുകയുണ്ടായി. പ്രതിസന്ധിഘട്ടങ്ങളിൽ ശക്തമായ നിലപാടുകൾ എടുത്തു മുന്നോട്ടു പോകുന്ന കെ.സി.എസ്  ഭാരവാഹികൾക്ക് പരിപൂർണ്ണ പിന്തുണയുമായി അണിചേരണമെന്ന്‌  പൊതുയോഗത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകൾ അറിയിച്ചു.  നൂറ്റാണ്ടുകളായി പരിപാലിച്ചുപോരുന്ന ക്നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും വരും തലമുറക്ക് വേണ്ടി കാത്തുപരിപാലിക്കുന്ന തിനുവേണ്ടി അൽമായ നേതൃത്വവും ആത്മീയ നേതൃത്വവും കൈകോർത്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന്പൊതിയോഗം അഭിപ്രായപ്പെട്ടു . സ്നേഹവിരുന്നോടെ സമാപിച്ച പൊതുയോഗത്തിൽ ഏകദേശം 400 ഇൽ പരം സമുദായസ്നേഹികൾ പങ്കെടുത്തു. 

 

അതിരൂപതയില്‍ തുടരണമെന്നും അകാര്യത്തില്‍ ഇല്ലായെന്ന് കാത്തലിക് സൊസൈറ്റി 27ാം തീയതി കെ.സി.എസ്  പൊതിയോഗം ക്‌നാനായ  ക്കോ ബിനു പൂത്തുറ സ്വവംശവിവാഹനിഷ്ട,  , ക്‌നാനായ ശക്തിയെയും അനുവധിക്കില്ലെന്ന് ക്‌നാനായ കാത്തു ക്‌നാനയ ളെ ആരില്‍ നിന്നും വന്നാലും  കയുംകെട്ടി യെന്ന് അണിചേരണമെന്ന്‌

 

 



Latest

Copyrights@2016.