india

കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തിൽ വായനാദിനാചരണം ജനുവരി 23ന്

Tiju Kannampally  ,  2018-01-18 08:04:51amm

കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തിൽ വായനാദിനാചരണം ജനുവരി 23ന്
കോട്ടയം: ജനുവരി 23 ദേശീയ വായനാദിനത്തോടനുബന്ധിച്ച്‌ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിക്കുന്നു. 23-ാം തീയതി ചൊവ്വാഴ്‌ച രാവിലെ 10.30 ന്‌ കുമരകം നെപുംസ്‌ത്യാനോസ്‌ ചര്‍ച്ച്‌ ഹാളിലാണ്‌ ദിനാചരണം സംഘടിപ്പിക്കുന്നത്‌. വായനാ ശീലത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തില്‍ വായന ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ദിനാചരണത്തോടനുബന്ധിച്ച്‌ `വായനശീലം വ്യക്തി ജീവിതത്തില്‍’ എന്ന വിഷയത്തില്‍ സെമിനാറും, പൊതുസമ്മേളനവും, വായനാ മത്സരവും നടത്തപ്പെടും. കെ.എസ്‌.എസ്‌.എസ്‌ ഇടയ്‌ക്കാട്ട്‌ മേഖലയുടെ നേതൃത്വത്തിലാണ്‌ ദിനാചരണം സംഘടിപ്പിക്കുന്നത്‌.

Latest

Copyrights@2016.