india

ഉഴവൂർ ഒ.എൽ.എൽ. ഹയർസെക്കന്ററി സ്കൂളിന്റെ ശതാബ്തി ഉദ്ഘാടനവും വാർഷികാഘോഷങ്ങളും ജനുവരി 23 ന്

Tiju Kannampally  ,  2018-01-18 01:41:44amm

ഉഴവൂർ: ഉഴവൂർ ഒ.എൽ.എൽ. ഹയർസെക്കന്ററി സ്കൂളിന്റെ ശതാബ്തി ആഘോഷങ്ങളുടെ ഉദ്ഘാടനവും 99  മത് സ്കൂൾ വാർഷികാഘോഷങ്ങളും യാതായയപ്പു സമ്മേളനവും  2018  ജനുവരി 23 ന് ചൊവ്വാഴ്ച വൈകുന്നേരം  6 : 00 മണിക്ക് നടത്തപ്പെടും.ശതാബ്തി സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ അധ്യക്ഷതയിൽ  ശ്രീ ജോസ് കെ മാണി ( എം.പി )  ഉദ്ഘാടന കർമ്മം നിർവഹിക്കും.  ശ്രീ  മോൻസ് ജോസഫ് ( എം. എൽ. എ.)  ശതാബ്തി ലോഗോ പ്രകാശനം ചെയ്യും. ശ്രീ. ജേക്കബ് പുന്നൂസ് (റിട്ട. ഡി.ജീ.പി. കേരളാ പോലീസ് ) മുഖ്യ പ്രഭാഷണം നടത്തും.റവ. ഫാ. തോമസ് ഏടത്തിപറമ്പിൽ.(സെക്രട്ടറി, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി, കോട്ടയം അതിരൂപത ) ഫോട്ടോ അനാച്ഛാദനം നടത്തും. കെ. എം. മാത്യു കോയിത്തറ ( പി. റ്റി. എ. പ്രസിഡന്റ് ), ശ്രീമതി ബിബില ജോസ് ( പി. റ്റി. എ.പ്രസിഡന്റ് ), ഫാ. സൈമൺ എബ്രഹാം പുല്ലാട്ട് ( അധ്യക്ഷ പ്രതിനിധി ), മാസ്റ്റർ ജെസ്സ്‌വിൻ രാജു സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ അർപ്പിക്കും.



Latest

Copyrights@2016.