india

അനക്സ് റോൺ ഫിലിപ്പിന് ജന്മനാടിന്റെ ആദരം

Tiju Kannampally  ,  2018-01-17 10:34:27pmm

മടമ്പം : ദേശീയ സ്കൂൾ ഗെയിംസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവായ പല്ലോന്നിയിൽ അനക്സ് റോൺ ഫിലിപ്പിന് മടമ്പം പൗരാവലി സ്വീകരണം നല്കി.ചടങ്ങിൽ ഇരിക്കൂർ MLA ശ്രീ.K.C ജോസഫ്, ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ ശ്രീ.രാഘവൻ , മടമ്പം ഫൊറോന വികാരി. ഫാ ജോർജ്ജ് കപ്പുകാലായിൽ, മടമ്പം മേരിലാന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയി പറമ്പേട്ട് , BCM ക്ലബ് പ്രസിഡന്റ് ശ്രീ. ടി.കെ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. 83Kg- 93Kg വിഭാഗത്തിൽ 555kg ഉയർത്തിയാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത് . ഹൈദ്രാബാദിൽ വച്ച് നടന്ന മത്സരത്തിൽ 545kg എന്ന റെക്കോർഡാണ് അനക്സ് തിരുത്തിയത്. മടമ്പം ലൂർദ്ദ് ഫൊറോന പള്ളി ഇടവകാംഗമായ പല്ലോന്നിയിൽ ഫിലിപ്പ് തോമസിന്റെയും, മിനി ഫിലിപ്പിന്റെയും മകനാണ് അനക്സ്.

Latest

Copyrights@2016.