america

ചിക്കാഗോ കെ സി എസ് ക്രിസ്തുമസ് ന്യൂഇയർ മൈലാഞ്ചിയിടീൽ മത്സരം ഉജ്വലമായി

Saju Kannampally  ,  2018-01-03 10:33:56pmm

 

ചിക്കാഗോ കെ സി എസ് ക്രിസ്തുമസ് ന്യൂഇയർ മൈലാഞ്ചിയിടീൽ മത്സരം ഉജ്വലമായി 
ചിക്കാഗോ : ചിക്കാഗോ കെ സി എസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും ക്നാനായ പാരമ്പര്യമായ മൈലാഞ്ചി ഇടീൽ മത്സരവും ക്നാനായ സെന്ററിൽ അവിസ്മരണീയമായി . ആഘോഷങ്ങൾ ഫാ തോമസ് മുളവനാൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ബിനു പുത്തുറയിൽ അദ്യക്ഷൻ ആയിരുന്നു. ഫാ എബ്രഹാം മുത്തോലത്ത് ക്രിസ്തുമസ് സന്ദേശം നൽകി. സാജു കണ്ണാമ്പള്ളി , ഷിബു മുളയാനിക്കുന്നേൽ , ഡിബിൻ ജോസ് , മേയമ്മ വെട്ടിക്കാട്ട്, ടോണി പുല്ലാപ്പള്ളി എന്നിവർ പ്രസംഗിച്ചു. 
ആവേശകരവും പ്രവാസി ക്നാനായ മക്കൾ ആദ്യമായും സംഘടിപ്പിച്ച മൈലാഞ്ചി ഇടീൽ മത്സരം ഏറെ ശ്രേദ്ദേയമായി. ഒന്നാം സമ്മാനമായ 1001 ഡോളർ ക്യാഷ് അവാർഡ് ടീം സെന്റ് ആന്റണി കരസ്ഥമാക്കി. രണ്ടാം സ്ഥാനം യൂവജനവേദിയും , ടീം ഗ്രേയ്‌സി വാച്ചാച്ചിറ , ടെന്നി പുല്ലാപ്പള്ളി ടീമുകൾ കരസ്ഥമാക്കി. 300 പരം ആളുകൾ അതി ശൈത്യത്തിലും ഈ പരിപാടിയിലേക്ക് കടന്നു വന്നത് സംഘാടകർക്ക്‌ പ്രോചോദനമായി. 
സ്‌നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.

ചിക്കാഗോ : ചിക്കാഗോ കെ സി എസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും ക്നാനായ പാരമ്പര്യമായ മൈലാഞ്ചി ഇടീൽ മത്സരവും ക്നാനായ സെന്ററിൽ അവിസ്മരണീയമായി . ആഘോഷങ്ങൾ ഫാ തോമസ് മുളവനാൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ബിനു പുത്തുറയിൽ അദ്യക്ഷൻ ആയിരുന്നു. ഫാ എബ്രഹാം മുത്തോലത്ത് ക്രിസ്തുമസ് സന്ദേശം നൽകി. സാജു കണ്ണാമ്പള്ളി , ഷിബു മുളയാനിക്കുന്നേൽ , ഡിബിൻ ജോസ് , മേയമ്മ വെട്ടിക്കാട്ട്, ടോണി പുല്ലാപ്പള്ളി എന്നിവർ പ്രസംഗിച്ചു. 

ആവേശകരവും പ്രവാസി ക്നാനായ മക്കൾ ആദ്യമായും സംഘടിപ്പിച്ച മൈലാഞ്ചി ഇടീൽ മത്സരം ഏറെ ശ്രേദ്ദേയമായി. ഒന്നാം സമ്മാനമായ 1001 ഡോളർ ക്യാഷ് അവാർഡ് ടീം സെന്റ് ആന്റണി കരസ്ഥമാക്കി. രണ്ടാം സ്ഥാനം യൂവജനവേദിയും , ടീം ഗ്രേയ്‌സി വാച്ചാച്ചിറ , ടെന്നി പുല്ലാപ്പള്ളി ടീമുകൾ കരസ്ഥമാക്കി. 300 പരം ആളുകൾ അതി ശൈത്യത്തിലും ഈ പരിപാടിയിലേക്ക് കടന്നു വന്നത് സംഘാടകർക്ക്‌ പ്രോചോദനമായി. സ്‌നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.

 



Latest

Copyrights@2016.