america

ഉണ്ണി യേശുവിനു ക്രിസ്മസ് സമ്മാനവും എഴുത്തും

Cijoy Parapally  ,  2017-12-26 04:20:02pmm

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിലെ ലിറ്റിൽ ഫ്ലവർ മിഷൻ ലീഗ് അംഗങ്ങൾ, ക്രിസ്തുമസിനോടനുബന്ധിച്ചു ഉണ്ണി യേശുവിന് ക്രിസ്മസ് സമ്മാനം നൽകിയും എഴുത്തു എഴുതിയും ഈ വർഷത്തെ ക്രിസ്മസ് നവ്യാനുഭവമാക്കി.

 

തങ്ങൾ ചെയ്ത പുണ്യ പ്രവർത്തികളും പ്രാർത്ഥനകളും മാനുവൽ ഷീറ്റിൽ പൂരിപ്പിക്കുകയും അത് വിശുദ്ധ കുർബാനയിൽ ആത്‌മീയ സമ്മാനമായിട്ടു സമർപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഓരോരുത്തരും ഉണ്ണി യേശുവിന് വ്യക്തിപരമായി എഴുതിയ എഴുത്തും വിശുദ്ധ കുർബാനയിൽ സമർപ്പിച്ചു.

ഇടവക വികാരി ഫാ. സിജു മുടക്കോലിൽ വി. കുർബാനയിൽ കാർമികത്വം വഹിച്ചു. മിഷൻ ലീഗ് ഭാരവാഹികൾ, ഓർഗനൈസേർസ്, മതാദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Latest

Copyrights@2016.