europe

മാഞ്ചസ്റ്റർ ക്നാനായ അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 26 ചൊവ്വാഴ്ച

Saju Kannampally  ,  2017-12-21 10:13:10pmm ജിജോ കിഴക്കേകാട്ടിൽ

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ  26 തിയതി ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ലോഗ്സൈറ്റ് സെന്റ് ജോസഫ് ചർച്ചിൽ നടക്കും. സെന്റ് മേരിസ് ക്നാനായ ചാപ്ലിനും സീറോമലബാർ വികാരി ജനറാളും ആയ സജി മലയിൽ പുത്തൻപുരയുടെ കാർമികത്വത്തിൽ നടക്കുന ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമാകും അസോസിയേഷൻ പ്രസിഡന്റ് ജിജി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരുന്ന  യോഗത്തിൽ ഫാദർ സജി മലയിൽ പുത്തൻപുര ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും സെക്രട്ടറി ജിജോ കിഴക്കേകാട്ടിൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും തുടർന്ന് സാന്താക്ലോസിന്  സ്വീകരണം നൽകുന്നതോടെ കുട്ടികളുടെയും മുതിർന്നവരുടെയും ആഘോഷപരമായ കലാപരിപാടികൾക്ക് തുടക്കമാകും.    ട്രഫോർഡ് ക്നാനായ നാടകവേദി അവതരിപ്പിക്കുന്ന നാടകം നിലാവ് പരിപാടികൾക്ക് മാറ്റ് കൂട്ടും.MKCA കമ്മറ്റി 26ന് നടക്കുന്ന ക്രിസ്തുമസ് പരിപാടിയിലേക്ക് എല്ലാ Mkca ഫാമിലിയെയും സ്വാഗതം ചെയ്യുന്നു



Latest

Copyrights@2016.