europe

ബെന്നി മാത്യുവിനെ യു കെ മലയാളികൾ സ്വർഗ്ഗിയ ഭവനത്തിലേക്ക് യാത്രയാക്കി

Saju Kannampally  ,  2017-12-15 05:48:52pmm

എന്‍റെ  പിതാവ് എന്നെ മോട്ടോര്‍ സൈക്കിളില്‍കയറ്റി കൊണ്ടുനടന്നത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ എല്ലാം ഷെയര്‍ ചെയ്തിരുന്നത് ഡാഡിനോടയിരുന്നു  സ്റ്റെഫിനി ഇതു പറഞ്ഞപ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുനനഞ്ഞു    മിഡില്‍സ്‌റോയില്‍  അന്തരിച്ച ബെന്നി മാത്യൂവിന്  മലയാളി സമൂഹം  കണ്ണീരോടെ വിട നല്‍കിയത് ഇങ്ങനെ

എന്‍റെ  പിതാവ് എന്നെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുനടന്നത് ഞാന്‍ ഓര്‍ക്കുന്നു .ഞാന്‍ എല്ലാം ഷെയര്‍ ചെയ്തിരുന്നത് ഡാഡിനോടയിരുന്നു . ഇപ്പോള്‍ എന്‍റെ ഡാഡ് സന്തോഷവനായിരിക്കും  അദ്ദേഹം അദ്ദേഹത്തിന്റെ പിതാവിനോടും സഹോദരന്‍  മാരോടുമൊപ്പം  സ്വര്‍ഗത്തില്‍ എത്തികഴിഞ്ഞു .എങ്കിലും ഞങ്ങള്‍ക്ക് ഇതു  താങ്ങാന്‍ കഴിയുന്നില്ല ,ഞാനും ഒരിക്കല്‍ എന്റെ പിതാവിന്റെ അടുതെത്തി അദ്ധേഹത്തെ കാണും ,അന്തരിച്ച ബെന്നി മാത്യുവിന്‍റെ മകള്‍  സ്റ്റെഫിനി ഇങ്ങനെ പറഞ്ഞു വിതുമ്പിയപ്പോള്‍ ആ വേദന കണ്ടുനിന്നവരിലെക്കും പടര്‍ന്നു .


ഇന്നുരാവിലെ 9.45 ന് ബെന്നിയുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫുണറല്‍ ഡയറക്റ്റെറിന്‍റെ വാഹനം സ്‌റ്റോക്ക്ടന്‍ സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ എത്തിയപ്പോള്‍ തന്നെ U K യുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികളെകൊണ്ട് പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു 10 മണിക്കു തന്നെ ബിഷപ്പ്  ശ്രമ്പിക്കലിന്റെ നേതൃത്തത്തില്‍ അന്തൃശിശ്രുഷ കര്‍മ്മങ്ങള്‍ ആരംഭിച്ചു 7 വൈദികര്‍  സഹകാര്‍മ്മികന്‍മാരായി പങ്കെടുത്തു .

വളരെ അടുക്കും ചിട്ടയോടും കൂടി  15 മിനിട്ട് നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് ശ്രമ്പിക്കല്‍ മരണം എന്നത് ജനനമാണ്‌ ,എന്‍റെ ഈ ശരിരമാണ് എനിക്ക് പിതാവിനോട് കൂടിച്ചേരാന്‍ തടസമായി നില്‍ക്കുന്നത് എന്ന പൗലോസ്‌ സ്ലിഹയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചു,  ബെന്നി സഭക്കും സമൂഹത്തിനും പ്രിയപ്പെട്ടവനായിരുന്നു എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു .

ബെന്നി യൂക്കരിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്ന സെന്റ് ബീഡ് പള്ളിയില്‍ വച്ച് തന്നെ അന്ത്യാജ്ഞലി ഒരുക്കണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു.  ബെന്നി ഭക്തിയോടെ സഭാശുശ്രുഷകളില്‍ സജീവമായി പങ്കെടുത്തിരുന്ന അതേ പള്ളിയില്‍ തന്നെ അദേഹത്തിന്റെ അന്തൃകര്‍മ്മങ്ങളും നടന്നു .
.
മിഡില്‍സ് ബറോ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട് , സൈന്റ്റ്‌ മേരിസ് സ്കൂള്‍ ഗവര്‍ണ്ണര്‍ എന്നി നിലകളിലും ബെന്നി പ്രവര്‍ത്തിച്ചിട്ടുണ്ട് .അവിടുത്തെ മലയാളി സമൂഹത്തിനു മുഴുവന്‍ വലിയ നഷ്ട്ടമാണ് ബെന്നിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അനുശോചന പ്രസംഗം നടത്തിയ എല്ലാവരും ഓര്‍മിപ്പിച്ചു .

UKKCA,.  മിഡില്‍സ് ബറോ  മലയാളി അസോസിയേഷന്‍. മിഡില്‍സ് ബറോ സീറോ മലബാര്‍ സഭ യൂണിറ്റ്      മിഡില്‍സ് ബറോ  ക്‌നാനായ യാക്കോബായ  യൂണിറ്റ്, മിഡില്‍സ് ബറോ ക്‌നാനായ യൂണിറ്റ് , എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .

ബെന്നി മാത്യുവിന്‍റെ സഹോദരങ്ങള്‍ അമേരിക്ക ,സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ഇന്ത്യ , എന്നിവിടങ്ങളില്‍നിന്നും എത്തി ചേര്‍ന്നിരുന്നു .വലിയ ഒരു ഇംഗ്ലീഷ് സമൂഹവും  സന്നിഹിതരായിരുന്നു.
.ബെന്നി തൊടുപുഴ  മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ്.കഴിഞ്ഞ ഒന്നര  വര്‍ഷമായി രോഗബാധിതാനായി കഴിയുകയായിരുന്നു.കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് അദ്ദേഹം മരണത്തിനു കിഴടങ്ങിയത് .ഭാര്യ സാലി ബെന്നി, കുട്ടികള്‍ സ്റ്റെഫിനി , ബോണി. .പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം  ഡര്‍ഹാം  റോഡ് സെമിത്തേരിയില്‍ .വന്‍ ജനാവലിയുടെ സാനൃത്തത്തില്‍  സംസ്കരിച്ചു .സെമിത്തേരിയിലെ ചടങ്ങുകള്‍ക്ക് ഫാദര്‍ സജി മലയില്‍ പുത്തെന്‍പുരയില്‍ കാര്‍മികത്വം വഹിച്ചു .പിന്നിട് സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ ബെന്നിക്ക് വേണ്ടി മന്ത്രായും നടന്നു

ചടങ്ങുകള്‍ വളരെ മനോഹരമായി സംഘടിപ്പിച്ച മിഡില്‍സ് ബറോ മലയാളി സമൂഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല , വാഹനങ്ങള്‍ റോഡ്‌ സൈഡില്‍ പാര്‍ക്ക് ചെയ്യാന്‍ പോലീസ്, കൌണ്‍സില്‍ എന്നിവടങ്ങളില്‍ നിന്നും അനുവാദം വാങ്ങിയിരുന്നവെന്നു സംഘടാകരില്‍ ഒരാളായ റെജിഷ് ജോര്‍ജ് പറഞ്ഞു ചടങ്ങുകള്‍ക്ക് ബെന്നിയുടെ മകന്‍
ബോണി. ബെന്നി നന്ദി അറിയിച്ചു .പുഷ്പ്പങ്ങള്‍ മൃതദേഹദേഹത്തില്‍ അര്‍പ്പിക്കുനതിനു പകരം Macmillan and stoke Association UK charitty. ഫണ്ടിനുവേണ്ടീ സംഭാവന സ്വികരിക്കുകയാണ് ചെയ്തത് .

കടപ്പാട്‌ : ടോം ജോസ് തടിയംപാട്Latest

Copyrights@2016.