india

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 74-ാം ചരമവാര്‍ഷികവും അനുസ്മരണവും കൈപ്പുഴയില്‍ നടത്തി

Tiju Kannampally  ,  2017-12-05 11:41:01pmm

കൈപ്പുഴ; ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 74-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷകളും ഡിസംബര്‍ 1,2,3,4 തീയതികളില്‍ കൈപ്പുഴ സെന്റ് ജോസഫ് ചാപ്പലില്‍ വച്ച് നടത്തപ്പെട്ടു. സമാപന ദിവസം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാന നടന്നു. ഫാ.ജോബി പൂച്ചുക്കണ്ടത്തില്‍, ഫാ.റോജി മുകളേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.നേര്‍ച്ച ഭക്ഷണം കൈപ്പുഴ ഫൊറോനപളളി വികാരി ഫാ.മാത്യു കുഴിപ്പിളളില്‍ ആശീര്‍വദിച്ചു. 1,2,3 ദിവസങ്ങളില്‍ മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ.ലല്ലു കൈതാരം, ഫാ.സിറിയക് മറ്റത്തില്‍, ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ തുടങ്ങയവര്‍ വി.കുര്‍ബാന അര്‍പ്പിച്ചു.
അനുസ്മരണവും കൈപ്പുഴയില്‍ നടത്തി

Latest

Copyrights@2016.