india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ക്വിസ്, പ്രബന്ധാവതരണ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

Tiju Kannampally  ,  2017-12-05 06:38:36amm

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഗണിതശാസ്ത്രവിഭാഗം അഖിലകേരള അടിസ്ഥാനത്തില്‍ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, പ്രബന്ധാവതരണ മത്സരങ്ങള്‍ സംഘടിപ്പിച്ചു. നവംബര്‍ 30-ാം തീയതി രാവിലെ 10.30ന് കുസാറ്റ് ഗണിതശാസ്ത്രവിഭാഗം പ്രൊഫസ്സര്‍ ഡോ. അമ്പാട്ട് വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗണിതശാസ്ത്രവിഭാഗം മേധാവി പ്രൊഫ. ജോസ് തോമസ് സ്വാഗതം ആശംസിച്ചു. ക്വിസ് മത്സരത്തില്‍ 30 ടീമുകള്‍പങ്കെടുത്തു. എസ്സ്.എച്ച്. കോളേജ് തേവര, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, ടി.കെ.എം. കോളേജ് കൊല്ലം എിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡിസംബര്‍ മാസം 1-ാം തീയതി സംഘടിപ്പിച്ച പ്രബന്ധാവതരണ മത്സരത്തില്‍ 22 പേര്‍ പങ്കെടുത്തു. ടി.കെ.എം. കോളേജിലെ അഭിജിത്ത് ശര്‍മ്മ, കോതമംഗലം എം.എ. കോളേജിലെ ലിയാ എല്‍ദോസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ അലീനതോമസ് എിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. 1992-95 ഗണിതശാസ്ത്രവിഭാഗം വിദ്യാര്‍ത്ഥികളാണ് സമ്മാനങ്ങള്‍ സ്‌പോസര്‍ ചെയ്തത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പ്രിന്‍സിപ്പല്‍ വിതരണം ചെയ്തു. പാലാ സെന്റ് തോമസ് കോളജിലെ അസി. പ്രൊഫസര്‍ ഡോ. ബോബി പി. മാത്യു ക്വിസ്സ് മാസ്റ്ററായിരുു. കാഞ്ഞിരപ്പിള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ അസി. പ്രൊഫസര്‍ പ്രതീഷ് അബ്രഹാം, തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി. പ്രൊഫസര്‍ മനീഷ് ജേക്കബ് എന്നിവര്‍ പ്രബന്ധാവതരണ മത്സരത്തിന് വിധികര്‍ത്താക്കളായി. 1992-95 ബാച്ചിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അദ്ധ്യാപകരും സമാപനചടങ്ങില്‍ സംബന്ധിച്ചു. പരിപാടികള്‍ക്ക് പ്രൊഫ. ജയിസ് കുര്യന്‍, ശ്രീ. രഞ്ജിത്ത് റ്റി. കോര, ശ്രീമതി സൗമ്യ എന്‍. നായര്‍ എിവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.