india

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന അണിയിച്ചൊരുക്കിയ ത്രിദിന ക്യാമ്പ് ആവേശകരമായി.

Tiju Kannampally  ,  2017-12-05 05:06:38amm

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന അണിയിച്ചൊരുക്കിയ ത്രിദിന ക്യാമ്പ് ആവേശകരമായി.12-ാം ക്ലാസ് കഴിഞ്ഞ യുവജനങ്ങളെ മാത്രം ഉള്‍ക്കൊളളിച്ചുകൊണ്ടു നടത്തിയ ക്യാമ്പില്‍ എഴുപതില്‍പരം യുവജനങ്ങള്‍ പങ്കെടുത്തു.സഭയോടും സമുദായത്തോടും ചേര്‍ന്ന് നിന്നുകൊണ്ട് സൗഹൃദങ്ങള്‍ ഊട്ടിഉറപ്പിച്ചു കൂട്ടായ്മയില്‍ യുവജനങ്ങളെ മുന്നോട്ടു നയിക്കാന്‍ ഇപ്രകാരമളള ക്യാമ്പുകള്‍ക്കു സാധിക്കും എന്ന് തെളിയിച്ചാണ് ക്യാമ്പ് പര്യവസാനിച്ചത്.ഫൊറോന ചാപ്ലിന്‍ ഫാ.സിറിയക് മറ്റത്തില്‍, ഫൊറോന പ്രസിഡന്റ് ബിബിന്‍ ബെന്നി,സിസ്റ്റര്‍ ഷാനിയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.ഡിസംബര്‍ 1-ാം  തീയതി വൈകുന്നേരം 6 മണിക്ക് തുവാനീസ പ്രാര്‍ത്ഥനാലയത്തില്‍ കൈപ്പുഴ ഫൊറോന വികാരി ഫാ.മാത്യു കുഴിപ്പളളില്‍ ക്യാമ്പ് ഔദോഗികമായി ഉദ്ഘാടനം ചെയ്തു.ഫാ സിറിയക് മറ്റത്തില്‍ ആമുഖ പ്രഭാഷണം നടത്തി.മൂന്നു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ ശ്രീ ജേക്കബ് വാണിയംപുരയിടം, ഫാ.ബിജു തറയില്‍, ഫാ.സൈമണ്‍ പുല്ലാട്ട്, ഫാ.ജിബില്‍ കുഴിവേലില്‍, സി.ജോമിഷ, ശ്രീ റെജി കുന്നൂപറമ്പില്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകള്‍ നയിച്ചു.മൂന്നാം ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന സമാപനസമ്മേളനം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു.

Latest

Copyrights@2016.