america

ന്യൂയോർക്കിൽ ക്നാനായ റീജിയൻ പ്രീ -മാര്യേജ് സെമിനാർ നടത്തി

Saju Kannampally  ,  2017-12-04 05:53:01pmm സാബു തടിപ്പുഴ

 

ചിക്കാഗോ സീറോ മലബാർ രൂപതയുടെ കിഴിലുള്ള ക്നാനായ റീജിയൻ  ഫാമിലി കമ്മിഷൻ  ന്യയോർക്കിൽ  ഡിസംബർ 1 ,2 ,3  എന്നീ  തീയതികളിൽ  വിവാഹ ഒരുക്ക സെമിനാർ  നടത്തുകയുണ്ടായി . ന്യൂയോർക്കിലെ  റോക്‌ലാൻഡ് കൗണ്ടിയിലെ  സെൻറ്  മേരീസ്  ക്നാനായ  കത്തോലിക്ക ദേവാലയത്തിലാണ്  പ്രസ്തുത സെമിനാര് നടത്തിയത് . മൂന്ന് ദിവസമായി  നടത്തിയ സെമിനാറിൽ  റീജിണൽ  വികാരി ജനറാൾ  ഫാദർ  തോമസ് മുളവനാൽ ,റോക്‌ലാൻഡ് ക്നാനായ വികാരി ഡോ .ജോസ്  ആദോപ്പള്ളിൽ ,ന്യൂജേഴ്‌സി  ക്നാനായ  മിഷൻ വികാരി ഫാദർ റെനി കട്ടേൽ , ഫാമിലി കമ്മിഷൻ ചെയർമാൻ  ടോണി പുല്ലാപ്പള്ളി ,ബെന്നി കാഞ്ഞിരപ്പാറ ഡോ. അജിമോൾ പുത്തൻപുരയിൽ ,ജയാ കുളങ്ങര , എബി & അൽവിന  ചെമ്മലകുഴി ,സാബു  തടിപ്പുഴ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച്   ക്ലാസുകൾ നയിച്ചു . ഫോറോനാ സെക്രട്ടറി തോമസ് പാലച്ചേരി കോഴ്സ് കോർഡിനേറ്റർ ആയിരുന്നു 

 

 



Latest

Copyrights@2016.