india

ചൈതന്യ കാര്‍ഷിക മേളയില്‍ പൊതുവിള പ്രദര്‍ശന മത്സരം

Tiju Kannampally  ,  2017-11-14 05:51:51amm

ചൈതന്യ കാര്‍ഷിക മേളയില്‍
പൊതുവിള പ്രദര്‍ശന മത്സരം
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടുമനുബന്ധിച്ച് കര്‍ഷകര്‍ക്കായി പൊതുവിളപ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നു. ചേന, കാച്ചില്‍, മരച്ചീനി, വിളവെത്തിയ തേങ്ങാക്കുല, ഏത്തക്കുല, പാളയംകോടന്‍ വാഴക്കുല, മത്തങ്ങ  എന്നീ കാര്‍ഷിക ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ കാര്‍ഷിക ഇനത്തിനും വിജയികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. വിളപ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 21-ാം തീയതി വിളകള്‍ ചൈതന്യയില്‍ എത്തിക്കേണ്ടതാണ്. നവംബര്‍ 22 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം നടത്തപ്പെടുക. വിളപ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കര്‍ഷകര്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 8129955082 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Latest

Copyrights@2016.