america

ചിക്കാഗോ കെ സി എസ് ക്നാനായ നൈറ്റ് ശനിയാഴ്ച 6 മണിക്ക് | Live on KVTV

Saju Kannampally  ,  2017-11-10 09:19:21amm

ചിക്കാഗോ : ക്നാനായ കത്തോലിക്ക സൊസൈറ്റിയുടെ ഈ വർഷത്തെ ക്നാനായ നൈറ്റ് നവംബർ 11 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോയിലെ താഫ്ട് ഹൈസ്കൂളിൽ നടക്കും. പ്രസിഡന്റ് ബിനു പൂത്തുറയുടെ അദ്യക്ഷതയിൽ കൂടുന്ന ക്നാനായ നൈറ്റ് കെ സി സി എൻ എ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഉത്ഘാടനം ചെയ്യും. ക്നാനായ റീജിയൺ ഡയറക്‌ടർ മോൺ : തോമസ് മുളവനാൽ മുഖ്യാതിഥി ആയിരിക്കും . കെ സി എസ്  സ്പിരിച്യുൽ ഡയറക്‌ടർ ഫാ എബ്രഹാം മുത്തോലത്ത്, സാജു കണ്ണമ്പള്ളി ജോണിക്കുട്ടി പിള്ളവീട്ടിൽ , ഷിബു മുളയാനികുന്നേൽ , ഡിബിൻ വിലങ്ങുകല്ലേൽ , എന്നിവർ പ്രസംഗിക്കും. 

കുട്ടികളും മുതിർന്നവരും അടക്കം ഏകദേശം അഞ്ഞൂറോളം ക്നാനായ മക്കൾ അണിനിരക്കുന്ന കലാ സന്ധ്യ എക്കാലത്തേക്കാളും മികച്ച നിലവാരം പുലർത്തുമെന്ന് സംഘാടകർ അറിയിച്ചു. 
ഒപ്പം ചിക്കാഗോ ക്നാനായ സമൂഹം സ്വപ്‍നം കണ്ട ഏവരുടെയും മധ്യത്തിലുള്ള ക്നാനായ സെന്റർ സ്വന്തമാക്കുന്നതിനുള്ള ഫണ്ട് റൈസിംഗ് കിക്ക്‌ ഓഫും , 2018 കെ സി സി എൻ എ കൺവെൻഷൻ റെജിസ്ട്രേഷൻ കിക്ക്‌ ഓഫും ക്നാനായ നൈറ്റ് വർണ്ണാഭമാക്കും .  

ചിക്കാഗോയിലെ മുഴുവൻ ആളുകളുടെയും കലാപ്രകടനം ക്നാനായ നൈറ്റിൽ മാറ്റുരക്കും. കുഞ്ഞുകുട്ടികൾ മുതൽ എറ്റവും പ്രായമായർവരെ സ്റ്റേജിൽ വിവിത കലാപരിപാടികളുമായി കടന്നുവരും. ജോബി ഓളിയിൽ , ടെന്നി പുല്ലാപ്പള്ളി , സജി മാലിത്തുരുത്തേൽ വിവിത പോഷക സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ക്നാനായ നൈറ്റ്ന് നേതൃത്വം നൽകും. 

Watch Live Telecast of Knanaya Nite - Click the link below

https://www.facebook.com/KnanayaVoice/ 

https://www.youtube.com/c/KnanayaVoicetv/live

Latest

Copyrights@2016.