india

പു​സ്ത​ക​ത്താ​ളി​ൽ പ​ഠ​ന​മൊ​തു​ക്കാ​തെ St.ജോവാ​നാ​സ് കുട്ടികള്‍

Tiju Kannampally  ,  2017-10-12 09:59:12pmm

പു​സ്ത​ക​ത്താ​ളി​ൽ പ​ഠ​ന​മൊ​തു​ക്കാ​തെ St.ജോവാ​നാ​സ് കുട്ടികള്‍
ഉ​ഴ​വൂ​ർ: കാ​ർ​ഷി​ക​വൃ​ത്തി​യു​ടെ മ​ഹ​ത്വ​വും ആ​വ​ശ്യ​ക​ത​യും ഇ​ളം​ത​ല​മു​റ​യി​ലേ​ക്ക് സ​മ്മാ​നി​ക്കാ​ൻ St.ജോ​വാ​നാ​സ് കുട്ടികള്‍. കാ​ർ​ഷി​ക ആ​ഭി​മു​ഖ്യ​മു​ള്ള ത​ല​മു​റ​യു​ടെ സൃ​ഷ്ടി​യി​ലൂ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​യാ​ണ് ഉഴവൂർ സെ​ന്‍റ് ജോ​വാ​നാ​സ് സ്കൂ​ൾ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ചേ​റ്റി​ലി​റ​ങ്ങി വി​ത്തെ​റി​ഞ്ഞ് പി​ന്തു​ണ​യേ​കി​യ വൈ​ദി​ക​നെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ര​വ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യേ​കി പി​ടി​എ​യും മാ​നേ​ജ്മെ​ന്‍റും സ​ഹാ​യ​ഹ​സ്തം ന​ൽ​കി​യ​തോ​ടെ​യാ​ണ് കൃ​ഷി​പാ​ഠ​ത്തി​ന്‍റെ നേ​ര​നു​ഭ​വം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച​ത്. വി​സി​റ്റേ​ഷ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ട​ത്താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വി​ത്ത് വി​ത​ച്ച​ത്. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ജി​ബി​ൻ പാ​റ​ടി​യി​ൽ, മാ​നേ​ജ​ർ സി​സ്റ്റ​ർ മാ​ർ​ട്ടി​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലൈ​സി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മോ​ളി ലൂ​ക്കാ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. മേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് നെ​ൽ​വി​ത്തെ​റി​ഞ്ഞ​തോ​ടെ വി​ത ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഫാ. ​ജോ​യി പ​തീ​പ്പ​റ​ന്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി രാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ഇ​ഞ്ചേ​നാ​ട്ടി​ൽ, സ്കൂ​ൾ ലീ​ഡ​ർ ജീ​വ​ൻ കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest

Copyrights@2016.