india

പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

Tiju Kannampally  ,  2017-10-12 05:52:02amm

പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍
പയ്യാവൂര്‍: ഇരിക്കൂര്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു. ചെമ്പന്തൊട്ടി സെയിന്റ് ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന കായിക മേളയില്‍ 136 പോയിന്റോടെ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. 119 പോയിന്റോടെ ദേവമാത ഹയര്‍ സെക്കന്‍ഡറി സ്‌കൂളും 113 പോയിന്റോടെ ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ ഫിലോമിന ജോര്‍ജ് മാനാമ്പുറം ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ എ.ഇ.ഒ. പി.പി.ശ്രീജന്‍ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Latest

Copyrights@2016.