india

അന്ധ ബധിര പുനരധിവാസം - സര്‍വ്വശിക്ഷാ അഭിയാന്‍ അദ്ധ്യാപകര്‍ക്കായി ദ്വിദിന സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു

Tiju Kannampally  ,  2017-10-10 06:28:00amm

അന്ധ ബധിര പുനരധിവാസം - സര്‍വ്വശിക്ഷാ അഭിയാന്‍ അദ്ധ്യാപകര്‍ക്കായി ദ്വിദിന സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു
കോട്ടയം: അന്ധ ബധിര വൈകല്യമുള്ളവരുടെ പുനരധിവാസം സംബന്ധിച്ച് സര്‍വ്വശിക്ഷാ അഭിയാന്റെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദ്വിദിന സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ശില്പശാലയുടെ സമാപന സമ്മേളനം സര്‍വ്വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ അഡീഷണല്‍ എസ്.പി.ഡി അനില ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സാം ജി. ജോണ്‍, ഡിസ്ട്രിക്ട് പ്രൊജക്ട് ഓഫീസര്‍ മാണി ജോസഫ്, റിസോഴ്‌സ് പേഴ്‌സണ്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയോടനുബന്ധിച്ച് അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര പുനരധിവാസം, അന്ധ ബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത്ക്കരണം, ഐഡന്റിഫിക്കേഷന്‍ ഇതര ശാസ്ത്രീയ പരിശോധനകളും പരിശീലന മാര്‍ഗ്ഗങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷ്യല്‍ എഡ്യുകേറ്റേഴ്‌സായ സിസ്റ്റര്‍ ലൂഡ്‌സി എസ്.വി.എം, സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിസ്റ്റര്‍ നിഖില എസ്.ജെ.സി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ശില്പശാലയോടനുബന്ധിച്ച് അന്ധ ബധിര വൈകല്യമുള്ളവരുടെ സംസ്ഥാനതല പരിശീലന കേന്ദ്രമായ ചേര്‍പ്പുങ്കന്‍ സമരിറ്റന്‍ റിസോഴ്‌സ് സെന്ററിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചു. സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ 14 ജില്ലകളില്‍ നിന്നായുള്ള 47 ഓളം റിസോഴ്‌സ് ടീച്ചേഴ്‌സ് പങ്കെടുത്തു. 

Latest

Copyrights@2016.