europe

യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 13-15

Tiju Kannampally  ,  2017-10-09 11:24:29pmm

 

യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 13-15
2017 വർഷത്തെ യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 13,14, 15 തീയതികളിലായി ബിർമിംഗ്ഹാമിലുള്ള Bilberry Hill Centre ലുള്ള Birmingham Federation of Clubs for Young People സെൻറ്ററിൽ വച്ച് നടക്കും. നീണ്ടൂർ സംഗമത്തിൽ സംബന്ധിക്കാനായി ഫാ.ലിജോ മാത്യു റോമിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്. എല്ലാ നീണ്ടൂരുകാരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഗമം പ്രസിഡൻറ്റ് ഷെല്ലി നെടുംതുരുത്തിൽ പുത്തൻപുര അറിയിച്ചു.
യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 150 - ൽ പരം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് 2013 - ൽ ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്.
ഇതിനോടകം തന്നെ അനേകം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി , സെക്രട്ടറി റോയ്‌മോൻ മണ്ണാർക്കാട്ടിൽ അറിയിച്ചു. മറ്റു കമ്മിറ്റിയംഗങ്ങളായ ജീമോൾ ഷാജി, മോളി പീറ്റർ, സ്മിത തോട്ടം, ജോബി പാറേപ്പറമ്പിൽ, ഷാജി വരാക്കുടിലിൽ ബെന്നി ഓണശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 

2017 വർഷത്തെ യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 13,14, 15 തീയതികളിലായി ബിർമിംഗ്ഹാമിലുള്ള Bilberry Hill Centre ലുള്ള Birmingham Federation of Clubs for Young People സെൻറ്ററിൽ വച്ച് നടക്കും. നീണ്ടൂർ സംഗമത്തിൽ സംബന്ധിക്കാനായി ഫാ.ലിജോ മാത്യു റോമിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്. എല്ലാ നീണ്ടൂരുകാരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഗമം പ്രസിഡൻറ്റ് ഷെല്ലി നെടുംതുരുത്തിൽ പുത്തൻപുര അറിയിച്ചു.യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 150 - ൽ പരം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് 2013 - ൽ ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്.

ഇതിനോടകം തന്നെ അനേകം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി , സെക്രട്ടറി റോയ്‌മോൻ മണ്ണാർക്കാട്ടിൽ അറിയിച്ചു. മറ്റു കമ്മിറ്റിയംഗങ്ങളായ ജീമോൾ ഷാജി, മോളി പീറ്റർ, സ്മിത തോട്ടം, ജോബി പാറേപ്പറമ്പിൽ, ഷാജി വരാക്കുടിലിൽ ബെന്നി ഓണശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 

 



Latest

Copyrights@2016.