gulf

കെ.കെ.സി.എ സംഘടിപ്പിക്കുന്ന ബൈബിൾ നാടകം "കിഴക്കിന്റെ അപ്പസ്തോലൻ" റിഹേഴ്സൽ ക്യാമ്പിന് തുടക്കമായി

Clintis Thekumkattil  ,  2017-10-07 03:13:20amm ജോബി കുളക്കാട്ട്

കുവൈറ്റ്: കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന (കെ. കെ.സി. എ) 2018 ജനുവരി 19ന് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്- പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കുവൈറ്റിൽ നിന്നുള്ള ക്നാനായ കലാകാരൻമാരെ ഉൾപ്പെടുത്തികൊണ്ടുള്ള " കിഴക്കിന്റെ അപ്പസ്തോലൻ" എന്ന ബൈബിൾ നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിന് അബ്ബാസിയിൽ തുടക്കമായി. കുവൈറ്റിലെ അറിയപ്പെടുന്ന നാടക നടനും കെ കെ സി എ അംഗമുമായ ശ്രീ ജോസഫ് കണ്ണങ്കരയുടെ വസതിയിൽ നടന്ന ലളിതമായ പ്രാർത്ഥനാ ചടങ്ങിൽ കെ കെ സി എ ഭാരവാഹികൾ ഉൾപ്പെടുയുള്ളവർ പങ്കെടുത്തു. ജനുവരി 19 ന് നടക്കുന്ന പരിപാടിയിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.



Latest

Copyrights@2016.