america

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ മതബോധന സ്‌കൂള്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സെമിനാര്‍

Tiju Kannampally  ,  2017-10-04 05:40:55amm സ്റ്റീഫന്‍ ചൊളളബേല്‍

 

ചിക്കാഗോ; മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു. വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഇടവക അസിസ്റ്റന്റ് വികാരി ഫാ.ബോബന്‍ വട്ടപുറത്തു കുട്ടികളുടെ സുരിക്ഷിതബോധവല്‍ക്കരണത്തെ ആസ്പദമാക്കി ബെന്നി കാഞ്ഞിരപ്പാറയും ക്ലാസുകള്‍ നയിച്ചു. കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കളും പങ്കാളികളാകണമെന്നും ആധുനികയുഗത്തില്‍ കുട്ടികള്‍ക്കുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടുവാന്‍ കുട്ടികളെ മാതാപിതാക്കള്‍ സഹായിക്കണമെന്നും ബോബന്‍ അച്ചനും ഇടവയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ബെന്നി കാഞ്ഞിരപ്പാറയും മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചു. സെമിനാറിന് ചര്‍ച്ച് എക്‌സിക്യൂട്ടീവും ഡയറക്ടേഴ്‌സും ക്രമീകരണങ്ങള്‍ ചെയ്തു.
സെന്റ് മേരീസില്‍ മതബോധന സ്‌കൂള്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സെമിനാര്‍ മോര്‍ട്ടണ്‍ഗ്രോവ്  സ്റ്റീഫന്‍ ചൊളളബേല്‍

ചിക്കാഗോ; മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു. വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഇടവക അസിസ്റ്റന്റ് വികാരി ഫാ.ബോബന്‍ വട്ടപുറത്തു കുട്ടികളുടെ സുരിക്ഷിതബോധവല്‍ക്കരണത്തെ ആസ്പദമാക്കി ബെന്നി കാഞ്ഞിരപ്പാറയും ക്ലാസുകള്‍ നയിച്ചു. കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കളും പങ്കാളികളാകണമെന്നും ആധുനികയുഗത്തില്‍ കുട്ടികള്‍ക്കുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടുവാന്‍ കുട്ടികളെ മാതാപിതാക്കള്‍ സഹായിക്കണമെന്നും ബോബന്‍ അച്ചനും ഇടവയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ബെന്നി കാഞ്ഞിരപ്പാറയും മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചു. സെമിനാറിന് ചര്‍ച്ച് എക്‌സിക്യൂട്ടീവും ഡയറക്ടേഴ്‌സും ക്രമീകരണങ്ങള്‍ ചെയ്തു.

 

 



Latest

Copyrights@2016.