oceana

ക്നാനായ യുവാവിന്റെ കഠിനാധ്വാനത്തിന്റെ കഥ - സിജിൻ ഒളശ്ശ

Saju Kannampally  ,  2017-09-25 07:33:05pmm സിജിൻ ഒളശ്ശ

ക്നാനായ യുവാവിന്റെ കഠിനാധ്വാനത്തിന്റെ കഥ -കൈപ്പുഴ ഒറ്റക്കാട്ടിൽ ബോബി തോമസിന്റെ വിജയ ഗാഥയുമായി ക്നാനായവോയിസ്‌ പ്രീതിനിധി  സിജിൻ ഒളശ്ശ വിവരിക്കുന്നു

 

ഞാൻ ഇന്നലെ ഒരു സുഹൃത്തിനെ സന്ദർശ്ശിക്കാൻ അദ്ധേഹത്തിന്റെ ജോലിസ്ഥലം വരെ പോയി. കുറച്ചു നാളായി ഉള്ള ക്ഷണമായിരുന്നു. സീസൺ കഴിഞ്ഞു കാര്യമായ തിരക്കുകളൊന്നും ഇല്ലാഞ്ഞതിനാൽ ഉറ്റസുഹൃത്തായ സിജുവിനെയും കൂടെക്കൂട്ടിയാണു പോയത്‌. സ്ഥലം മാന്നാനത്തുള്ള ഒരു ഫാമായിരുന്നു. ഇതൊരു മിടുക്കനായ യുവാവിന്റെ നിശ്ചയധാർഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയകഥയാണു. കൈപ്പുഴ സ്വദേശിയായ ബോബി തോമസ്‌ ( Boby Thomas ) എന്ന ഫ്രീക്കനായ കഠിനാധ്വാനിയുടെ കഥ.

ഇന്നത്തെ ചെറുപ്പക്കാർ വിദേശജോലിക്കും നാട്ടിലാണെങ്കിലും വൈറ്റ്‌ കോളർ ജോലിക്കും ഇല്ലാത്ത കാശുമുടക്കി അറിയാത്ത ബിസിനസിലേക്കും പോകുമ്പൊ സാധ്യതകളും മനസ്സിനിഷ്ടപ്പെട്ട ജോലിചെയ്യുന്ന സംതൃപ്തിയും ചിന്തിച്ച്‌ സ്വന്തം പിതാവ്‌ കൈപ്പുഴക്കടുത്തുള്ള മാന്നാനത്ത്‌ വാങ്ങിച്ചിട്ട രണ്ടേക്കർ സ്ഥലത്ത്‌ വളർത്തുമീൻ കൃഷി ആരംഭിച്ചു ഇന്ന് വിജയകരമായി അത്‌ പരിപാലിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ബോബിയെ ആണു ഞാൻ നിങ്ങൾക്ക്‌ പരിചയപ്പെടുത്തുന്നത്‌.

ഏറ്റവും കൗതുകകരവും ഏവരും ഇഷ്ടപ്പെടുന്നതുമായ ഒരു വിനോദമാണു മീൻ പിടുത്തമെന്നത്‌. എന്നാൽ അത്‌ ഒരു ചാകരതന്നെയാണെങ്കിലോ, പിന്നെ പറയുകയും വേണ്ട. അങ്ങനെയുള്ള ഒരു ചാകരതന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ ബോബിയുടെ ഫാമിൽ നടന്നത്‌" വിളവെടുപ്പ്‌" . പിടിച്ചുകൂട്ടുന്ന മീനുകളുടെ പിടച്ചിൽ കാണുമ്പൊ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും ഈ യുവാവിന്റെ മനസ്സും നിറയും . മീൻ കുളങ്ങൾക്കിടയിലുള്ള ചിറകളിൽ തെങ്ങും മാവും ഉൾപ്പെടെ വിവിധ മരങ്ങളും വച്ചിപിടിപ്പിച്ചിട്ടുണ്ട്‌. ഇതെല്ലാം ഇവർ ഈ സ്ഥലം വാങ്ങിയശേഷം വച്ചുപിടിപ്പിച്ചവയാണു. കഷ്ടപ്പെടാൻ മടിയില്ലാത്ത ഈ ചെറുപ്പക്കാരൻ തൊട്ടടുത്തുതന്നെയുള്ള ഒരു പാടം കൂടി മീൻ വളർത്തലിനായി ഇപ്പൊൾ പാട്ടത്തിനു എടുത്തിട്ടിരിക്കുകയാണു. മാന്നാനത്തുകൂടാതെ കല്ലറയിലും ഇദ്ധേഹം ഫാം നടത്തുന്നുണ്ട്‌. മുംബൈയിൽ ഇന്റീരിയൽ ഡിസൈനറായിരുന്ന ബോബി ആ ജോലി ഉപേക്ഷിച്ചാണു നാട്ടിൽ ഈ ഇഷ്ടപ്പെട്ട ബിസിനസ്‌ തിരഞ്ഞെടുത്തത്‌. ഹിന്ദി നന്നായി വശമുള്ളതിനാൽ ഹിന്ദിക്കാരായ ജോലിക്കാർക്ക്‌ നിർദ്ദേശങ്ങൾ നൽകുന്നതിനൊക്കെ വളരെ എളുപ്പമാണെന്നും നല്ല ജോലിക്കാർ ഉണ്ടെങ്കിൽ മാത്രമേ നല്ലരീതിയിൽ മുന്നോട്ട്‌ നീങ്ങാൻ കഴിയുകയുള്ളൂവെന്നും അക്കാര്യത്തിൽ ഭാഗ്യവാനും സംതൃപ്തനുമാണെന്നും ബോബി പറയുന്നു.

റെഡ്‌ ബെല്ലി, ഗിഫ്റ്റ്‌ തിലോപ്യ എന്നീ ഇനത്തിൽ പെട്ട മീനുകളാണു ബോബിയുടെ ഫാമിലുള്ളത്‌. മീൻ കൂടാതെ ചെറിയ രീതിയിൽ കോഴി, താറാവ്‌ എന്നിവയും വളർത്താൻ ആരംഭിച്ചിട്ടുണ്ട്‌.

ഞങ്ങൾ ബോബിയോടൊപ്പം നിൽക്കുമ്പോൾ തന്നെ നിരവധി ആളുകളാണൂ ഫാം സന്ദർശ്ശിക്കാനും കൃഷിരീതികളെപ്പറ്റി അറിയാനും മറ്റുമായി അവിടെയെത്തിയത്‌. അവരോടെല്ലാം വിനയത്തോടെ കൃഷിരീതികളെപ്പറ്റിയും മറ്റും ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊടുക്കുമ്പോ ഒരു വിജയിച്ചവന്റെ അഭിമാനം ബോബിയുടെ മുഖത്തു നമുക്ക്‌ കാണാം.

കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുയും പൂർണ്ണപിന്തുണയോടെയാണു ബോബിയുടെ ഈ വിജയക്കുതിപ്പ്‌. കൈപ്പുഴ ഒട്ടക്കാട്ടിൽ തോമസിന്റെയും ശാന്തമ്മയുടെയും മകനാണു ബോബി. ഏക സഹോദരി അനു സ്റ്റാൻലി കുടുംബമായി അമേരിക്കയിലാണു, ചിങ്ങവനം സ്വദേശിനി നിനുവാണു ഭാര്യ.

പ്രിയ സുഹൃത്ത്‌ ബോബിക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം നമ്മുടെ ചെറുപ്പക്കാർക്ക്‌ കണ്ടുപഠിക്കാൻ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയ ചാരിതാർത്ഥ്യത്തോടെ , Latest

Copyrights@2016.